UPDATES

കായികം

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നേട്ടം; ആരാധകരുടെ പിന്തുണയില്‍ ഏഷ്യയിലും നേട്ടം

ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങികൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫാന്‍ ഫേവറേറ്റ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു നേട്ടം കൂടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം 10 ലക്ഷം കവിഞ്ഞു. ആദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലെ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് സമൂഹമാധ്യമങ്ങളായ ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയയിലാകെ 3.9 ദശലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്‌ബോള്‍ ക്ലബുകളെ അപേക്ഷിച്ച് ഇതു വലിയ സംഖ്യയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്. ചില ഐപിഎല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്സിന് എന്നത് ക്ലബിനുള്ള പിന്തുണ വ്യക്തമാക്കുന്നു.

ഐഎസ്എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45 ശതമാനവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ക്കാണുള്ളത്. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങികൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. 2018ലെ ഐഎസ്എല്‍ ‘ബെസ്റ്റ് പിച്ച് ഓഫ് ദി ഇയര്‍’ പുരസ്‌കാരം ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍