UPDATES

കായികം

വിവാദ ട്രാന്‍സ്ഫറിന് ശേഷം ഗ്രീസ്മാന്‍ ബാഴ്‌സയില്‍ പരിശീലനം തുടങ്ങി

ഏറെ നാളായി അത്‌ലറ്റികോ മാഡ്രിഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിലും ഗ്രീസ്മാന്‍ അത്‌ലറ്റികോയില്‍ തുടര്‍ന്നിരുന്നു.

ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ ബാഴ്‌സലോണയില്‍ പരിശീലനം ആരംഭിച്ചു. ഏഴാം നമ്പര്‍ ജഴ്‌സിയില്‍ തന്നെയാകും താരം കളിക്കുകയെന്നത് ഏറെ കുററെ ഉറപ്പായി. അതേസമയം ഗ്രീസ്മാന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡിനും ബാഴ്‌സയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണ്.

120 മില്യണ്‍ യൂറോയ്ക്കാണ് ഗ്രീസ്മാന്‍ കറ്റാലന്‍ സംഘത്തോടൊപ്പം ചേര്‍ന്നത്. ഗ്രീസ്മാന് വേണ്ടി 200 മില്യണ്‍ ഡോളര്‍ ബാഴ്‌സ നല്‍കണമായിരുന്നുവെന്നും ഇത് നല്‍കാത്ത പക്ഷം നിയമനപടിക്ക് ഒരുങ്ങുമെന്ന് അത്‌ലറ്റികോ മാഡ്രിഡ് വ്യക്തമാക്കിയിരിക്കുകയാണ്. ഏറെ നാളായി അത്‌ലറ്റികോ മാഡ്രിഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിലും ഗ്രീസ്മാന്‍ അത്‌ലറ്റികോയില്‍ തുടര്‍ന്നിരുന്നു. നൌ ക്യാന്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനവും തുടങ്ങി. കോപ്പാ അമേരിക്ക ഫുട്‌ബോളിന് ശേഷം വിശ്രമത്തിലുള്ള മെസി, സുവാരസ് എന്നീ താരങ്ങള്‍ ഉടന്‍ ബാഴ്‌സ ക്യാമ്പിനൊപ്പം ചേരുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിനായും ഫ്രാന്‍സിനായും ഏഴാം നമ്പറില്‍ കളിക്കുന്ന ഗ്രീസ്മാന് ബാഴ്‌സയിലും ഏഴാം നമ്പര്‍ ജഴ്‌സിയാണ് നല്‍കുക. ഈ നമ്പറില്‍ കളിച്ചിരുന്ന ബ്രസീല്‍ സൂപ്പര്‍ താരം കുട്ടീഞ്ഞോക്ക് മറ്റേതെങ്കിലും നമ്പര്‍ നല്‍കിയേക്കും. ബാഴ്‌സയില്‍ ഇനി ബാക്കിയുള്ളത് 16,17,19, 24, 25 എന്നീ നമ്പറുകളാണ്. അതില്‍ ഏതാണ് കുട്ടീഞ്ഞോയ്ക്ക് നല്‍കുക എന്നത് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍