UPDATES

കായികം

ആഴ്‌സനലിന്റേയും ലെസ്റ്റര്‍ സിറ്റിയുടെയും യൂത്ത് ടീമുകള്‍ ഇന്ത്യയിലേക്ക്

2014-ല്‍ ഐ.എസ്.എല്ലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും തമ്മിലൊപ്പുവെച്ച കരാറിന്റെ ഭാഗമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ക്ലബുകളുടെ ടീമുകള്‍ ഇന്ത്യയിലേക്കെത്തുന്നു. ആഴ്‌സനലിന്റേയും ലെസ്റ്റര്‍ സിറ്റിയുടേയും യൂത്ത് ടീമുകളാണ്
ഇന്ത്യയുടെ മൈതാനത്ത് പോരാട്ടത്തിനിറങ്ങുക. ഇരു ക്ലബുകളുടേയും അണ്ടര്‍ 14 ടീമുകള്‍ ഇന്ത്യന്‍ ടീമുകളുമായി പ്രദര്‍ശന മത്സരത്തിനിറങ്ങും. അടുത്തമാസമാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെതയ്തിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആഴ്‌സനല്‍ അണ്ടര്‍ 14 ടീം ഐ.എസ്.എല്‍ ക്ലബ് മുംബൈ സിറ്റിയുടെ അണ്ടര്‍ 16 ടീമിനോടായിരിക്കും മത്സരിക്കുക. അതേസമയം ലെസ്റ്ററിന്റെ യുവ ടീം റിയലന്‍സ് ഫൗണ്ടേഷന്റെ യങ് ചാമ്പ്‌സ് ടീമുമായാണ് മത്സരിക്കുക. നവി മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ അടുത്ത മാസം അഞ്ചിനായിരിക്കും മത്സരങ്ങള്‍ നടക്കുക

2014-ല്‍ ഐ.എസ്.എല്ലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും തമ്മിലൊപ്പുവെച്ച കരാറിന്റെ ഭാഗമായാണ് മത്സരങ്ങള്‍ നടക്കുന്നത്. അണ്ടര്‍ 14 അടക്കമുള്ള യൂത്ത് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ആഴ്‌സനല്‍ അക്കാദമിയുടെ നിലവിലെ മാനേജര്‍ മുന്‍ താരം പെര്‍ മെര്‍റ്റെസാക്കറാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍