UPDATES

കായികം

കൈവിട്ട താരത്തെ തിരിച്ചെടുക്കാന്‍ ബാഴ്‌സ ഒരുങ്ങുന്നു

ഒനാനയുടെ ഏജന്റ് തന്നെയാണ് ബാഴ്‌സലോണയുടെ താല്‍പര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

നിരവധി കളിക്കാരെ വാര്‍ത്തെടുത്ത ക്ലബാണ് ബാഴ്‌സലോണ അക്കാദമി. അവിടെ കളിച്ചവരില്‍ പലരും ബാഴ്‌സ സീനിയര്‍ ടീമിലെ നിര്‍ണായക കളിക്കാരായിട്ടുണ്ട്. ബാഴ്‌സയില്‍ അവസരം കിട്ടാതെ വേറെ ക്ലബുകളില്‍ മികവ് തെളിയിച്ചവരും കുറവല്ല. അങ്ങനെ ഒരു കളിക്കാരനെ ക്ലബിലെത്തിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്.

നെതര്‍ലന്‍ഡ് ക്ലബ് അയാക്‌സ് ആംസ്റ്റര്‍ഡാമിന്റെ ഗോളിയാണ് 22 കാരനായ ആന്ദ്രെ ഒനാന. ഈ ചെറുപ്രായത്തിനകം വിഖ്യാത ഡച്ച് ക്ലബിനായി നൂറിലേറെ മത്സരങ്ങളില്‍ ഒനാന വല കാത്തിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ ഗോളിയും ഈ യുവതാരം തന്നെ. ബാഴ്‌സയുടെ ഇതാഹസതാരമായിരുന്ന സാമുവല്‍ എറ്റു, സ്വന്തം നാടായ കാമറൂണില്‍ ആരംഭിച്ച സാമുവല്‍ എറ്റു ഫൗണ്ടേഷനിലൂടെ തിളങ്ങിയ ഒനാനയെ ബാഴ്‌സ അക്കാദമിയിലെത്തിക്കുകയായിരുന്നു. 2010 മുതല്‍ അഞ്ച് വര്‍ഷം ബാഴ്‌സ അക്കാദമിയലായിരുന്നു ഒനാന. പിന്നീട് അവിടെ നിന്ന് ഡച്ച് ക്ലബ് അയാക്‌സിലേക്ക് പോരുകയായിരുന്നു. ഒനാന അയാക്‌സ് സീനിയര്‍ ടീമിലെത്തിയതോടെ, അവിടെ നിന്ന് ഗോളി ജാസ്പര്‍ സില്ലെസന്‍ ബാഴ്‌സയിലുമെത്തി. എന്നാലിപ്പോള്‍ ഒനാനയെ തിരിച്ചെത്തിക്കാന്‍ ശ്രമത്തിലാണ് ബാഴ്‌സ

ഒനാനയുടെ ഏജന്റ് തന്നെയാണ് ബാഴ്‌സലോണയുടെ താല്‍പര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ബാഴ്‌സയില്‍ രണ്ടാം  ഗോളിയായതിനാല്‍ അവസരം കുറഞ്ഞ സില്ലെസന്‍ ക്ലബ് വിട്ടേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍