UPDATES

കായികം

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ശേഷം 500 ഗോള്‍ നേട്ടം കൈവരിച്ച് ബാഴ്‌സലോണ

551 തവണ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് തന്നെയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ ലൂയിസ് സുവാരസിന്റെ ഗോള്‍ നേട്ടത്തിലൂടെ ബാഴ്‌സലോണ മറ്റൊരു നേട്ടത്തിലേക്കാണ് എത്തിയത്. റയല്‍ മാഡ്രിഡിന് ശേഷം ലീഗില്‍ 500 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്ന ടീമെന്ന നേട്ടാണ് ബാഴ്സലോണ കൈവരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ സുവാരസിന്റെ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തില്‍ രണ്ടു ഗോള്‍ കൂടി നേടി ബാഴ്സലോണ ലിവര്‍ പൂളിനെ പരാജയപ്പെടുത്തിയിരുന്നു.

അതേസമയം ബാഴ്സലോണ നേടിയ 502 ഗോളുകളില്‍ 112 എണ്ണവും സാക്ഷാല്‍ മെസിയുടെ കാലുകളില്‍ നിന്ന് പിറന്നതായിരുന്നു. 551 തവണ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് തന്നെയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ലീഗ് കീരീടം ഏറ്റവും കൂടുതല്‍
തവണ സ്വന്തമാക്കിയിട്ടുള്ളതും റയല്‍ മാഡ്രിഡ് തന്നെയാണ്. ഏഴ് കീരീടങ്ങളാണ് റയല്‍ മാഡ്രിഡ് നേടിയിട്ടുള്ളത്. പട്ടികയില്‍ ബയേണ്‍ മ്യൂണിക്കാണ് മൂന്നാം സ്ഥാനക്കാര്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍