ഫാബിനോ തന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടും മുന്നിലേക്ക് വന്ന മെസി ഫാബിനോയുടെ തലയില്‍ ഇടിക്കുകയായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദ സെമിയില്‍ മത്സരത്തിന് ശേഷം ലിവര്‍പൂള്‍ ആരാധകര്‍ മെസിക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഫാബിനോയെ പഞ്ച് ചെയ്ത മെസിക്കെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തായിരുന്നു ലിവര്‍പൂള്‍ ആരാധകരുടെ പ്രതിഷേധം. എന്നാല്‍ പകരത്തിന് പകരം ബാഴ്‌സ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ലിവര്‍പൂള്‍ താരം മനെയ്ക്കെതിരെ പെറ്റീഷന്‍ നല്‍കിയാണ് ബാഴ്‌സ ആരാധകര്‍ തിരിച്ചടിക്കുന്നത്.
ഫാബിനോയുടെ തലയില്‍ പഞ്ച് ചെയ്തതു കൂടാതെ മത്സരത്തില്‍ മെസിക്ക് ഫ്രീകിക്കും നല്‍കിയതാണ് ലിവര്‍പൂള്‍ ആരാധകരെ ചൊടിപ്പിച്ചത്. പോരാത്തതിന് ഫ്രീ കിക്ക് എടുത്ത മെസി പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ലിവര്‍പൂള്‍ ആരാധകരുടെ ആവശ്യം. മെസിയെ വിലക്കണമെന്നാവശ്യപ്പെട്ട് 11,000ളം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പെറ്റീഷനാണ് ആരാധകര്‍ യുവേഫയ്ക്ക് നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ സുവാരസുമായി വണ്‍ ടു കളിച്ച് മുന്നേറാനുള്ള മെസിയുടെ ശ്രമം തടയാനായിരുന്നു ഫാബിനോ ശ്രമിച്ചത്. പക്ഷേ ഫാബിനോ തന്റെ മുന്നില്‍ നില്‍ക്കുന്നത് കണ്ടും മുന്നിലേക്ക് വന്ന മെസി ഫാബിനോയുടെ തലയില്‍ ഇടിക്കുകയായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫാബിനോയെ പഞ്ച് ചെയ്തതിന് ശേഷം മെസി മൈതാനത്തേക്ക് വീഴുന്നുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇത് ആരാധകരില്‍ നിന്നും വലിയ വിമര്‍ശനം നേടിയിരുന്നു.
ലിവര്‍പൂള്‍ ഫാന്‍സ് സ്വീകരിച്ച അതേ വഴിയില്‍ തന്നെ അവരെ പ്രതിരോധിക്കാനാണ് ബാഴ്സ ഫാന്‍സിന്റെ ശ്രമം. ഒരു കാരണവും ഇല്ലാതെ വിദാലിനെ അടിച്ച മനേയെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് ബാഴ്സ ഫാന്‍സിന്റെ പെറ്റീഷന്‍. 4000 ബാഴസ ആരാധകരാണ് ഇതില്‍ ഒപ്പു വെച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദം അടുക്കവെയാണ് ആരാധകര്‍ തമ്മിലുള്ള പ്രതിഷേധം മുറുകുന്നത്.