UPDATES

കായികം

തകര്‍പ്പന്‍ പ്രകടനവുമായി ഗ്രീസ്മാന്‍; ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണ

നെബില്‍ ഫെകിറിന്റെ ഗോളില്‍ പിറകില്‍ ആയിപ്പോയ ബാഴ്‌സയെ 41ആം മിനുട്ടിലെ ഗോളിലൂടെ ഗ്രീസ്മന്‍ ഒപ്പം എത്തിച്ചു

സ്പാനിഷ് ലാ ലീഗയിലെ ആദ്യമത്സരത്തില്‍ തോല്‍വി വഴങ്ങിയ ബാഴ്സലോണയ്ക്ക് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. മെസിയുടെയും സുവാരസിന്റെയും അഭാവത്തിലും തകര്‍ച്ചയില്‍ നിന്ന് ബാഴ്‌സലോണയെ കര കയറ്റിയത് അന്റണിയോ ഗ്രീസ്മാനാണ്. റയല്‍ ബെറ്റിസിനെതിരെയുള്ള മത്സരത്തില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ബാഴ്‌സലോണ വന്‍ തിരിച്ചു വരവ് നടത്തിയത്. 5-2ന്റെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ലയണല്‍ മെസി, ലൂയിസ് സുവാരസ്, ഉസ്മാന്‍ ഡെംബലെ എന്നീ പ്രമുഖ താരങ്ങളില്ലതെ ഇറങ്ങിയിട്ടും മികച്ച ജയം കണ്ടെത്താനായത് ബാഴ്‌സയ്ക്ക് ആശ്വാസമാകും. രണ്ട് ഗോളും ഒരു അസിസ്റ്റും കണ്ടെത്തിയ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനാണ് ബാഴ്‌സയ്ക്ക് ഉജ്ജ്വല വിജയമൊരുക്കിയത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് ഗ്രീസ്മാന്‍ ക്ലബിലെത്തിയത്.

നെബില്‍ ഫെകിറിന്റെ ഗോളില്‍ പിറകില്‍ ആയിപ്പോയ ബാഴ്‌സയെ 41ആം മിനുട്ടിലെ ഗോളിലൂടെ ഗ്രീസ്മന്‍ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗംഭീര ഫിനിഷിലൂടെ ഗ്രീസ്മന്‍ തന്നെ ക്ലബിന് ലീഡും നല്‍കി. മുന്നില്‍ എത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സലോണ തുടരെ തുടരെ ഗോളുകള്‍ നേടി. കാര്‍ലസ് പെരെസ്, ജോര്‍ദി ആല്‍ബ, വിദാല്‍ എന്നിവരായിരുന്നു ബാഴ്‌സലോണയുടെ മറ്റു സ്‌കോറേഴ്‌സ്. ഇതില്‍ വിദാലിന്റെ ഗോള്‍ ഗ്രീസ്മനാണ് അസിസ്റ്റ് ചെയ്തത്. ലീഗിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്ന ബാഴ്‌സലോണക്ക് ഈ വിജയം അത്യാവശ്യമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍