UPDATES

കായികം

നെയ്മര്‍ ബാഴ്‌സയിലേക്കോ? വാര്‍ത്തയോട് പ്രതികരിച്ച് വാല്‍വര്‍ഡേ

നെയ്മര്‍ മികച്ച കളിക്കാരനാണ്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. എന്നാല്‍ അദ്ദേഹം മറ്റൊരു ക്ലബിലാണിപ്പോള്‍. അതുകൊണ്ട് തന്നെ കൂടുതലായൊന്നും അതിനെപ്പറ്റി സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു

ലോകോത്തര താരം നെയ്മര്‍ ബാഴ്‌സയിലേക്ക് തന്നെ തിരികെ എത്തുന്നു എന്ന തരത്തിലുളള വാര്‍ത്ത ഫുടബോള്‍ ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം വാര്‍ത്തകള്‍ അത്ര പ്രധാന്യം കൊടുക്കുന്നില്ലെന്നാണ് ബാഴ്‌സലോണയുടെ മാനേജര്‍ വാല്‍വര്‍ഡേ പറയുന്നത്. ബ്രസീലിയന്‍ ക്യാപ്റ്റന്റെ പിതാവ് ന്യൂ കാമ്പിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സയുമായി സംസാരിച്ചു എന്ന വാര്‍ത്തയെ ബാഴ്‌സലോണ മാനേജര്‍ വാല്‍വാര്‍ഡേ നിഷേധിച്ചു.

ജനങ്ങള്‍ മറ്റു ക്ലബുകളിലെ താരങ്ങളെപ്പറ്റി വലിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അതിനോട് അദ്ദേഹം പ്രതികരിച്ചത്.നെയ്മര്‍മികച്ച കളിക്കാരനാണ്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. എന്നാല്‍ അദ്ദേഹം മറ്റൊരു ക്ലബിലാണിപ്പോള്‍. അതുകൊണ്ട് തന്നെ കൂടുതലായൊന്നും അതിനെപ്പറ്റി സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നെയ്മറിന്റെ വിഷയം മാത്രമല്ലെന്നും ഒരാളും എന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അദ്ദേഹം പി.എസ്.ജിയുടെ താരമാണ്. തങ്ങള്‍ പി.എസ്.ജിയെ ആദരിക്കുന്നുണ്ടെന്നും, ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് മാധ്യമസ്ഥാപനങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നെയമ്റിനെ ബാഴ്സയില്‍ തിരിച്ചെത്തിക്കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബില്‍ നെയ്മര്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം പോയതാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും വാല്‍വര്‍ഡേ പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍