UPDATES

കായികം

സാക്ഷാല്‍ മെസിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് യുണൈറ്റഡ്; ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

രണ്ടാം പകുതിയില്‍ കൗട്ടീനീ യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയാക്കി കളിയിലെ മൂന്നാം ഗോള്‍ നേടി.

ലയണല്‍ മെസിയുടെ ഇരട്ട ഗോളും കുട്ടീഞ്ഞോയുടെ ബുള്ളറ്റ് ഷോട്ട് ഗോളും ബാഴ്‌സയ്ക്ക് മാഞ്ചസ്റ്ററിനെ തകര്‍ക്കാന്‍ ഇതു തന്നെ ധാരാളം. അതെ മാഞ്ചസ്റ്ററിനെ എതിരല്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയോട് ആദ്യ പാദത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ എത്തിയ മാഞ്ചസ്റ്ററിന്റെ വിധി സാക്ഷാല്‍ മെസി തന്നെ എഴുതി.

മത്സരത്തിന്റെ ആദ്യ മിനുറ്റുകളില്‍ കളം നിറഞ്ഞ് കളിച്ച് യുണൈറ്റഡിന് പിന്നീട് അടി പതറകുയായിരുന്നു. സുവര്‍ണാവസരങ്ങള്‍ ഒന്നും നേട്ടമാക്കാന്‍ കഴിയാതെ ആയതോടെ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കായില്ല. പിന്നീട് ബാഴ്‌സയുടെ ഊഴമായിരുന്നു. അവര്‍ ആധിപത്യം സ്ഥപിച്ചു തുടങ്ങി. 10ാം മിനിറ്റില്‍ റാക്കിറ്റിച്ചിനെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി എടുക്കാന്‍ മെസി ഒരുങ്ങിയെങ്കിലും വാറിലൂടെ പെനാല്‍റ്റി അല്ലെന്ന് വിധിച്ചു. എന്നാല്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാക്ഷാല്‍ മെസി തന്നെ മുന്നിട്ടിറങ്ങി. മത്സരത്തിന്റെ 16ാം മിനിറ്റില്‍ മെസിയുടെ മനോഹര ഗോള്‍ പിറന്നു.

നിമിഷങ്ങള്‍ക്കകം യുണൈറ്റഡ് ഒരു ഗോള്‍ കൂടെ ബാഴ്‌സലോണക്ക് സംഭാവന നല്‍കി. ഇത്തവണ ടീമിലെ ഏറ്റവും മികച്ച താരമെന്ന് എല്ലാവരും പറയുന്ന ഡി ഹിയ ആയിരുന്നു അബദ്ധവുമായി എത്തിയത്. മെസ്സിയുടെ ഒരു ദുര്‍ബല ഷോട്ട് പിടിക്കാന്‍ ഡി ഹിയക്ക് ആയില്ല താരത്തിന്റെ അബദ്ധം ബാഴ്‌സലോണക്ക് രണ്ടാം ഗോള്‍ നല്‍കി. ഇതോടെ ബാഴ്‌സലോണ സെമി ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ കൗട്ടീനീ യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയാക്കി കളിയിലെ മൂന്നാം ഗോള്‍ നേടി. ഈ ഗോളിന് തുടക്കമിട്ടതും മെസ്സി ആയിരുന്നു. ഈ ഗോള്‍ അഗ്രിഗേറ്റ് സ്‌കോര്‍ 4-0 ആക്കി. ഇതോടെ മാഞ്ചസ്റ്ററിനോട് ദയ കാണിച്ച ബാഴ്‌സലോണ ഇതിനപ്പുറം ഗോള്‍ അടിക്കേണ്ട എന്ന് തീരുമാനുക്കുകയായിരുന്നു. ലിവര്‍പൂളും പോര്‍ട്ടോയും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളാകും ബാഴ്‌സലോണയുടെ സെമി ഫൈനലിലെ എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍