UPDATES

കായികം

കശ്മീരില്‍ ഇറങ്ങാന്‍ ഞങ്ങള്‍ തയാര്‍; ആരാധകരെ ആവേശത്തിലാഴ്ത്തിയ ബെംഗളൂരു എഫ്‌സിയുടെ തീരുമാനം

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നോ സുരക്ഷ നല്‍കാമെന്ന് എഴുതി നല്‍കിയാല്‍ മാത്രമേ കാശ്മീരില്‍ കളിക്കാനിറങ്ങൂ എന്നായിരുന്നു മിനര്‍വ്വ പഞ്ചാബിന്റെ നിലപാട്

റിയല്‍ കാശ്മീരിനും, കാശ്മീരിലെ ആരാധകര്‍ക്കും ആശ്വാസമായി ബെംഗളൂരു എഫ് സിയുടെ തീരുമാനം. റിയല്‍ കാശ്മീരിനെതിരെ ശ്രീനഗറില്‍ ഒരു പ്രദര്‍ശന മത്സരം കളിക്കാന്‍ ബെംഗളൂരു എഫ് സിക്ക് താല്പര്യമുണ്ടെന്ന് ടീമിന്റെ ഉടമ പാര്‍ത്ത് ജിന്‍ഡാലാണ് വ്യക്തമാക്കിയതാണ് ആരാധകര്‍ക്ക് ആവേശമായത്.

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിനര്‍വ്വ പഞ്ചാബ്, റിയല്‍ കാശ്മീരിനെതിരെ ശ്രീനഗറില്‍ നടക്കാനിരുന്ന ഐലീഗ് മത്സരത്തില്‍ നിന്ന് പിന്മാറിയത് വലിയ വിവാദമായിരുന്നു. ഈസ്റ്റ് ബെംഗാളടക്കമുള്ള ടീമുകളും കാശ്മീരിലെ തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടെന്ന് വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീനഗറില്‍ മത്സരത്തിനിറങ്ങാന്‍ തങ്ങള്‍ തയാറാണെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ അറിയിച്ചത്. ബെംഗളൂരുവിന്റെ നീക്കത്തിന് പിന്നാലെ മാര്‍ച്ചില്‍ മത്സരം കളിക്കാനുള്ള ക്ഷണം റിയല്‍ കാശ്മീര്‍, ഐ എസ് എല്‍ ക്ലബ്ബിന് മുന്നോട്ടു വെച്ചു.

നേരത്തെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് മിനര്‍വ്വ പഞ്ചാബ്, ശ്രീനഗറില്‍നിന്നുള്ള തങ്ങളുടെ മത്സരം മാറ്റണമെന്ന് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നോ സുരക്ഷ നല്‍കാമെന്ന് എഴുതി നല്‍കിയാല്‍ മാത്രമേ തങ്ങള്‍ കാശ്മീരില്‍ കളിക്കാനിറങ്ങൂ എന്നായിരുന്നു മിനര്‍വ്വ പഞ്ചാബിന്റെ നിലപാട്. ഇത് നടക്കാതിരുന്നതോടെ റിയല്‍ കാശ്മീരുമായി നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് മിനര്‍വ്വ പിന്മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍