UPDATES

കായികം

അലിസൺ പുറത്ത്; ഫിഫയുടെ മികച്ച കളിക്കാരനുള്ള അന്തിമ പട്ടികയായി

കഴിഞ്ഞതവണ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചും അന്തിമ പട്ടികയിലില്ല.

ഫിഫയുടെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയായി.10 താരങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് തവണ വീതം പുരസ്‌കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയിലുണ്ട്. എന്നാല്‍ സീസണില്‍ അത്ഭുതം കാണിച്ച ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണിന് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. കഴിഞ്ഞ സീസണ്‍ അലിസണ്‍ എന്ന ഗോള്‍ കീപ്പറെ സംബന്ധിച്ചെടുത്തോളം കരിയറില്‍ ഇനി ഉണ്ടായേക്കാന്‍ ഇടയില്ലാത്ത അത്ര നല്ല സീസണായിരുന്നു. തന്റെ ക്ലബിനും രാജ്യത്തിനും ഒക്കെ വേണ്ടി ഗോള്‍ വലയ്ക്ക് മുന്നില്‍ വന്‍ മതിലായി തന്നെ അലിസണ്‍ നിന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ഗ്ലോവ്, കിരീടം ഒരു പോയന്റിനു മാത്രം നഷ്ടം. ചാമ്പ്യന്‍സ് ലീഗില്‍ കിരീടവും മികച്ച കീപ്പര്‍ പട്ടവും. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ബെര്‍ണാഡോ സില്‍വ, സ്റ്റെര്‍ലിംഗ് എന്നിവരും ഫിഫ ബെസ്റ്റ തഴയപ്പെട്ടു. ബെര്‍ണാര്‍ഡോ സില്‍വ യുവേഫ നാഷണ്‍സ് ലീഗ് ഉള്‍പ്പെടെ അഞ്ചു കിരീടങ്ങള്‍ ഈ കഴിഞ്ഞ സീസണില്‍ നേടിയിരുന്നു.

കഴിഞ്ഞതവണ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചും അന്തിമ പട്ടികയിലില്ല. ഹോളണ്ടില്‍ നിന്നുള്ള മൂന്ന് കളിക്കാര്‍ ഇത്തവണ അന്തിമ പത്തില്‍ ഇടം നേടിയെന്നതും ശ്രദ്ധേയമായി. ലിവര്‍പൂള്‍ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡെയ്ക്, യുവന്റ്‌സ് താരം മാത്തിസ് ഡി ലിറ്റ്, ബാഴ്‌സയുടെ ഫ്രാങ്ക് ഡി യോംഗ് എന്നിവരാണ് ഹോളണ്ടില്‍ നിന്നുള്ള താരങ്ങള്‍. ഏഡന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, സാദിയോ മാനെ, കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍