UPDATES

കായികം

എതിരാളികളുടെ ആരാധകരില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല; മെസി പറയുന്നു

എതിരാളികളുടെ ആരാധകരുടെ കയ്യടിയെ മെസ്സി മത്സര ശേഷം പ്രശംസിക്കുകയും ചെയ്തിരുന്നു.

ലാ ലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സയുടേത് തകര്‍പ്പന്‍ ജയമായിരുന്നു. ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് ബാഴ്സയ്ക്ക് അനായാസ ജയം സ്വന്തമാക്കാനായത്. എന്നാല്‍ ഹാട്രിക് നേടി സ്വന്തം ആരാധകരെ സന്തോഷിപ്പിച്ച മെസി പിന്നാലെ റയല്‍ ബെറ്റിസ് ആരാധകരെ പ്രശംസിച്ചു. റയല്‍ ബെറ്റിസിനെതിരെയുള്ള മത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സിയുടെ മൂന്നാമത്തെ ഗോളിന് ശേഷം  എതിരാളികളായ റയല്‍ ബെറ്റിസ് ആരാധകര്‍ പോലും എഴുന്നേറ്റ് നിന്ന് താരത്തിന് കൈയ്യടിച്ചിരുന്നു.

എതിരാളികളുടെ ആരാധകരുടെ കൈയ്യടിയെ മെസ്സി മത്സര ശേഷം പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്‍പ് ഒരിക്കലും എതിരാളികളുടെ ആരാധകര്‍ തന്നോട് ഇത് ചെയ്തിട്ടില്ലെന്നും മെസ്സി പറഞ്ഞു. പെനാല്‍റ്റി ബോക്സിനു പുറത്തു നിന്ന് മനോഹരമായ ഒരു ചിപ്പിലൂടെയാണ് മെസ്സി തന്റെ ഹാട്രിക് തികച്ചത്. ഇതിനു ശേഷമാണു റയല്‍ ബെറ്റിസ് ആരാധകര്‍ മെസ്സിയുടെ പേര് പറഞ്ഞു കയ്യടിച്ചത്.

മത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സി കരിയറില്‍ തന്റെ 51മത്തെ ഹാട്രിക്കും നേടിയിരുന്നു. മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍