UPDATES

കായികം

ബൂട്ടിയയുടെ യുണൈറ്റഡ് സിക്കിം എഫ് സി അടച്ച്‌ പൂട്ടുന്നു; വിശദീകരണവുമായി ക്ലബ്

‘2004 ല്‍ സ്ഥാപിതമായ തന്റെ ക്ലബ് 15 വര്‍ഷത്തിന് ശേഷം അടച്ചുപൂട്ടുകയാണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ ആരംഭിച്ച യുണൈറ്റഡ് സിക്കിം എഫ് സി ആണ് അടച്ചു പൂട്ടുന്നു. ക്ലബ് മുന്നോട്ട്  പോകാന്‍
കഴിയാത്ത സഹചര്യമായതിനാല്‍ സീനിയര്‍ ടീം പിരിച്ചുവിടുന്നതായി ക്ലബ് അധികൃതര്‍ അറിയിച്ചു. താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. ‘2004 ല്‍ സ്ഥാപിതമായ തന്റെ ക്ലബ് 15 വര്‍ഷത്തെ നിലനില്‍പ്പിന് ശേഷം അടച്ചുപൂട്ടുകയാണ്. 2012-13 സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയ ശേഷം രാജ്യത്തെ ടോപ്പ് ടയര്‍ ഐ-ലീഗില്‍ ഇടം നേടി. ഡിവിഷന്‍ ലീഗ്. ഇത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്. യുണൈറ്റഡ് സിക്കിം ഫുട്‌ബോള്‍ ക്ലബ് ഇന്ന് മുതല്‍ ഇല്ലാതാകുമെന്ന് ഞങ്ങള്‍ വളരെ വേദനയോടെയാണ് പ്രഖ്യാപിക്കുന്നത്,’ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുംഗ് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

ബൈചുംഗ് ബൂട്ടിയ, അര്‍ജുന്‍ റായ്, ഷെറാപ്പ് ലെപ്ച എന്നിവര്‍ ചേര്‍ന്നാണ്‌  2004 ല്‍ യുണൈറ്റഡ് സിക്കിം രൂപീകരിച്ചത്, 2011 ല്‍ ചുരുങ്ങിയ സമയത്തേക്ക് ഒരു പ്രൊഫഷണല്‍ ക്ലബ്ബായി മാറി. യുണൈറ്റഡ് സിക്കിം എഫ്സി 2012-13 ഐ-ലീഗില്‍ കളിച്ചെങ്കിലും അടുത്ത സീസണില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം, സംസ്ഥാന പ്രീമിയര്‍ ഡിവിഷനില്‍ (എസ്-ലീഗ്) നാല് കിരീടങ്ങള്‍ നേടിയിരുന്നു.

ക്ലബ്ബ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലുള്ള വിശദീകരണം ഇങ്ങനെ – പ്രധാനമായും രണ്ട് കാരണങ്ങളാല്‍ ക്ലബ്ബ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തിയിട്ടുണ്ട്. ഒന്നാമതായി, താഴെത്തട്ടിലുള്ള ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, രണ്ടാമതായി, ബൈചുംഗും അര്‍ജുനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ്. ‘ഞങ്ങള്‍ സിക്കിമില്‍ നിന്നുള്ള ആദ്യത്തെ ക്ലബ്ബും നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ഐ-ലീഗില്‍ കളിച്ച രണ്ടാമത്തെ ക്ലബ്ബും ആയിരുന്നു, അത് അക്കാലത്തെ ഏറ്റവും ഉയര്‍ന്ന ലീഗായിരുന്നു. ആ കാലയളവില്‍ 14 മുതല്‍ 18 വരെ പ്രാദേശിക കളിക്കാര്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലീഗില്‍ കളിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ക്ലബ്ബുകളിലേക്ക് കുറച്ച് കളിക്കാരെ ട്രയലിനായി അയച്ചിട്ടുണ്ട്. അണ്ടര്‍ 14 ഇന്ത്യന്‍ ടീം അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്റ്റര്‍ കപ്പ് കളിക്കാന്‍ യുഎസ്എഫ്സി കൊമാല്‍ തതാലിനെ കൊല്‍ക്കത്തയിലേക്ക് അയച്ചു. യുഎസ്എഫ്സിയുടെ ഏറ്റവും വലിയ സ്വത്താണ് നിലവില്‍ ഇന്ത്യന്‍ ദേശീയ ടീം കളിക്കാരനായ സന്ദേഷ് ജിംഗന്‍. നാല് സംസ്ഥാന ലീഗ് കിരീടങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് സിക്കിം രണ്ട് തവണ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് കിരീടവും ക്ലബ് നേടി. ഐ-ലീഗില്‍ നൈക്കും കഴിഞ്ഞ വര്‍ഷം ലോട്ടോയും സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യയിലെ ഏക ക്ലബ്ബാണ് ഇതെന്ന് ക്ലബ് പ്രസ്താവനയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍