UPDATES

കായികം

തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡിന് ലാലിഗയില്‍ ഗംഭീര തുടക്കം

കളിയുടെ അവസാന നിമിഷം ഇകര്‍ ലൊസാഡയിലൂടെ സെല്‍റ്റ ആശ്വാസ ഗോള്‍ നേടി.

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് സൂപ്പര്‍ ജയത്തോടെ തുടക്കം. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് സൂചന നല്‍കി റയല്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിച്ചായിരുന്നു സിദാന്റെ ടീം വിജയം പിടിച്ചത്. ബെന്‍സെമ, ടോണി ക്രൂസ്, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്.

ബെയ്ലിന്റെ ഒരു മികച്ച ക്രോസില്‍ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോളിന്റെ പിറവി. ബെയ്ലിന്റെ ക്രോസ് ഡൈവിങ് ഫിനിഷിലൂടെ ബെന്‍സെമ വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ സെല്‍റ്റ വിഗോ ഒരു ഗോള്‍ മടക്കിയെങ്കിലും വാറിലൂടെ അത് ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് ടീമിന് തിരിച്ചടിയായി. രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ ലൂക്ക മോഡ്രിച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ ടോണി ക്രൂസ് നേടിയ ഉജ്ജ്വല ഗോള്‍ ആത്മവിശ്വാസം നല്‍കി. റയല്‍ മാഡ്രിഡ് കരിയറില്‍ ക്രൂസ് നേടിയ ഏറ്റവും മികച്ച ഗോളായി ഇത് മാറി. ക്രൂസ് തൊടുത്ത ലോങ് റേഞ്ചര്‍ പോസ്റ്റിനുരുമ്മി വലയില്‍ കയറുകയായിരുന്നു. 80ാം മിനുട്ടില്‍ വാസ്‌ക്വസിന്റെ ഗോള്‍ റയലിന്റെ വിജയം ഉറപ്പാക്കി. കളിയുടെ അവസാന നിമിഷം ഇകര്‍ ലൊസാഡയിലൂടെ സെല്‍റ്റ ആശ്വാസ ഗോള്‍ നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍