മാഞ്ചസ്റ്റര്‍ സിറ്റി താരം ഓടമെണ്ടി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയപ്പോള്‍ സ്കോറ് ഷാള്‍ക്കെ 2-1 മാഞ്ചസ്റ്റര്‍ സിറ്റി എന്നായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഷാള്‍ക്കെയ്ക്ക് എതിരെ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം. ലീഗിലെ വമ്പന്മാരെ ഷാള്‍ക്കെ അട്ടിമറിക്കുമെന്ന് കാണികള്‍ കരുതിയ പോരാട്ടമായിരുന്നു നടന്നത്. മത്സരത്തിന്റെ 68ആം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഓടമെണ്ടി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയപ്പോള്‍ സ്കോറ് ഷാള്‍ക്കെ 2-1 മാഞ്ചസ്റ്റര്‍ സിറ്റി എന്നായിരുന്നു.
പിന്നീട് പൊരുതി കളിച്ച സിറ്റി 85ആം മിനുട്ടിലെ സാനെയുടെ ഒരു അത്ഭുത ഫ്രീകിക്കിലൂടെയും 90ആം മിനിറ്റിലെ സ്റ്റെര്‍ലിംഗിന്റെ ഗോളിലൂടെയും തിരിച്ചുവരവ് അറിയിച്ചു. ടീമിന്റെ ചരിത്രത്തിലെ തന്നെ വലിയ തിരിച്ചു വരവ് തന്നെ ആയിരുന്നു ഇത്.
സിറ്റിക്കായി കളിയുടെ തുടക്കത്തില്‍ അഗ്വേറോ സ്കോര്‍ ചെയ്തിരുന്നു. പിന്നീട് രണ്ട് പെനാള്‍ട്ടികള്‍ ആണ് ഷാല്‍ക്കെയെ 2-1 എന്ന സ്കോറിലേക്ക് എത്താന്‍ സഹായിച്ചത്. ഈ വിജയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്വന്തം തട്ടകത്തില്‍ എളുപ്പത്തില്‍ ജയിച്ച് സിറ്റി ക്വാര്‍ട്ടറില്‍ എത്തുമെന്നാണ് പ്രതീക്ഷ.