രണ്ട് പാദങ്ങളിലും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തിട്ടും അയാക്‌സിനെ തോല്‍പ്പിക്കാന്‍ യുവന്റസിനായിരുന്നില്ല.
ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യം വെച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എത്തിച്ചെങ്കിലും അയാക്‌സ് യുവനിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു യുവന്റസ്. പല മത്സരങ്ങളിലും ഒറ്റയ്ക്ക് യുവന്റസിനെ ജയിപ്പിച്ച് കരകയറ്റിയിട്ടുണ്ടെങ്കിലും അയാക്‌സിനെതിരെ വിജയം നേടിയെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞില്ല. രണ്ട് പാദങ്ങളിലും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തിട്ടും അയാക്‌സിനെ തോല്‍പ്പിക്കാന്‍ യുവന്റസിനായിരുന്നില്ല..
ക്വാര്‍ട്ടറില്‍ യുവന്റസ് പുറത്തായതോടെ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ കാണില്ല എന്ന് ഉറപ്പായി. 2009-10 സീസണു ശേഷം ആദ്യമായിട്ടാണ് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഒരു ചാമ്പ്യന്‍സ് ലീഗ് സെമി നടക്കുന്നത്. അവസാന ഒമ്പതു സീസണിലും റൊണാള്‍ഡോ സെമി ഫൈനലില്‍ ഉണ്ടായിരുന്നു. 2015ന് ശേഷം എല്ലാ സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ താരമാണ് റൊണാള്‍ഡോ. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടമുള്ള റൊണാള്‍ഡോ തന്റെ ആറാം കിരീടത്തിനായി അടുത്ത വര്‍ഷം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് ഇതോടെ ഉറപ്പായി.