UPDATES

കായികം

അഞ്ച് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനീഷ് ക്ലബുകള്‍ക്ക് നഷ്ടമാകുന്നു

രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് തോറ്റതോടെ സ്‌പാനീഷ് പ്രതീക്ഷകള്‍ അവസാനിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്‌പെയിന്‍ വിടുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്‌സയും പുറത്തായതോടെയാണ് സ്പാനിഷ് ക്ലബുകളില്ലാത്ത ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരുന്നത്. 2013-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച് ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടശേഷം പിന്നീട് അഞ്ച് തവണ തുടര്‍ച്ചയായി സ്പാനിഷ് ടീമുകളായിരുന്നു യൂറോപ്യന്‍ കിരീടം ചൂടിയത്. 2014-ല്‍ റയല്‍ മഡ്രിഡ് ചാമ്പ്യന്മാരായപ്പോള്‍ ഫൈനലില്‍ മറ്റൊരു സ്പാനിഷ് ടീമായ അത്‌ലെറ്റിക്കോ മഡ്രിഡാണ് വീണത്. അടുത്ത വര്‍ഷം റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. യുവന്റസിനെയാണ് ബാഴ്‌സ തകര്‍ത്തത്.

2016,17,18 വര്‍ഷങ്ങള്‍ ഹാട്രിക്ക് കിരീടം ചൂടി റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ സ്പാനിഷ് കുത്തക തുടര്‍ന്നു. ഇക്കുറി റയല്‍ ക്വാര്‍ട്ടറില്‍ വീണപ്പോഴും ബാഴ്‌സ സെമിയിലെത്തുകയും ആദ്യപാദത്തില്‍ ലിവര്‍പൂളിനെ തകര്‍ക്കുകയും ചെയ്തതോടെ കിരീടം സ്പാനിഷ് ക്ലബിന് തന്നെയെന്ന് കരുതിയവര്‍ക്ക് തെറ്റി. രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് തോറ്റതോടെ സ്‌പാനീഷ് പ്രതീക്ഷകള്‍ അവസാനിച്ചു. രണ്ടാം സെമി ഇംഗ്ലീഷ് ക്ലബായ ടോട്ടനവും നെതര്‍ലന്‍ഡ്‌സ് ക്ലബ് അയാക്‌സുമായാണ്. ഇവരില്‍ ആര് ജയിച്ചാലും സ്പാനിഷ് ക്ലബുകളില്ലാത്ത ഫൈനലാകും. അതേസമയം ടോട്ടനം വിജയിച്ചാല്‍ 2008-ന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ഫൈനല്‍ അരങ്ങേറും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍