UPDATES

കായികം

ടോട്ടന്‍ഹാമും അയാക്‌സ് യുവനിരയ്ക്ക് മുന്നില്‍ കീഴടങ്ങി

ടോട്ടന്‍ഹാം മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിച്ചു എങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ടോട്ടന്‍ഹാമിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി അയാക്‌സിന് ജയം. എതിരില്ലാത്ത ഏക ഗോളിനാണ് അയാക്‌സ് ജയം. ടോട്ടന്‍ഹാം നിരയില്‍ ഹാരികെയ്‌നും സണ്‍ ഹുങ്ങ് മിന്നും ഇല്ലാതിരുന്നത് അയാക്‌സിന് വിജയം എളുപ്പമാക്കി.

റയല്‍ മാഡ്രിഡില്‍ റയലിനെയും യുവന്റസിനെയും വീഴത്തിയ ശേഷം ടോട്ടന്‍ഹാമിനെതിരെയും വിജയം നേടി അയാക്‌സ് വീണ്ടും ഞെട്ടിച്ചിരിക്കെയാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ അയാക്‌സ് ആധിപത്യം ഉറപ്പിച്ചിരുന്നു. ഷോര്‍ട്പാസുകളും വണ്‍ ടച്ച് പാസുകളും ഡ്രിബിളുകളുമൊക്കെ ആയി ടോട്ടന്‍ഹാം വെള്ളം കുടിച്ചു പോയ തുടക്കമായിരുന്നു അയാക്‌സ് നല്‍കിയത്.

കളിയുടെ 15ആം മിനുട്ടില്‍ തന്നെ അയാക്‌സ് ലീഡ് എടുത്തു. വാന്‍ ഡി ബീകായിരുന്നു ഗോള്‍ നേടിയത്. ഹകീം സിയെചിന്റെ ഒരു അളന്നു മുറിച്ച് പാസ്  വാന്‍ ഡി ബീക് പിഴവില്ലാതെ  വലയില്‍ എത്തിച്ചു. ആദ്യ പകുതിയില്‍ ഉടനീളം അയാക്‌സിന്റെ ആക്രമണങ്ങള്‍ ആയിരുന്നു. പിന്നീട് ടോട്ടനം മികച്ച മുന്നേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ആള്‍ഡര്‍വേര്‍ഡിന്റെ ഹെഡര്‍ പോസ്റ്റിനെ തൊട്ടുതലോടി പോകുകയായിരുന്നു.

രണ്ടാം പകുതിയിലും ടോട്ടന്‍ഹാം മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിച്ചു എങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. 1-0ന്റെ മാത്രം പരാജയം ആയതു കൊണ്ട് ഇപ്പോഴും ടോട്ടന്‍ഹാമിന് പ്രതീക്ഷകള്‍ ബാക്കിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍