UPDATES

കായികം

ചെല്‍സിക്ക് കളിക്കാരെ വാങ്ങുന്നതില്‍ വിലക്കേര്‍പ്പെടുത്തി ഫിഫ

ബുര്‍ക്കിനോഫാസോ മുന്നേറ്റതാരമായ ബെര്‍ട്രാന്‍ഡ് ട്രാവോറെയെ ചെല്‍സി ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം ആരോപിച്ചത്.

ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ചെല്‍സി ക്ലബിന് വിലക്ക് ഏര്‍പ്പെടുത്തി ഫിഫ. അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ ജാലകങ്ങളില്‍ കളിക്കാരെ വാങ്ങുന്നതിനാണ് ചെല്‍സിക്ക് ഫിഫയുടെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് യുവ കളിക്കാരെ ടീമിലെത്തിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാണ് വിലക്ക്. ഇനി പുതിയ താരങ്ങളെ ക്ലബിലേക്ക് എത്തിക്കാന്‍ ചെല്‍സിക്ക് സാധിക്കില്ല.

ബുര്‍ക്കിനോഫാസോ മുന്നേറ്റതാരമായ ബെര്‍ട്രാന്‍ഡ് ട്രാവോറെയെ ചെല്‍സി ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം ആരോപിച്ചത്. തുടര്‍ന്ന് ഫിഫ നടത്തിയ അന്വേഷണത്തില്‍ ഒട്ടേറെ യുവതാരങ്ങളുടെ ട്രാന്‍സ്ഫറുകളില്‍ ക്രമക്കേട് നടന്നതായി വെളിപ്പെട്ടു. ഇതോടെയാണ് വിലക്ക് വരുന്നത്. ഇത് പ്രകാരം വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലും 2020 ജനുവരയില്‍ വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തിലും ചെല്‍സിക്ക് കളിക്കാരെ ടീമിലെത്തിക്കാനാകില്ല. അതേസമയം കളിക്കാര്‍ക്ക് ക്ലബ് വിടുന്നതിന് പ്രശ്‌നമില്ല. വിലക്ക് കൂടാതെ നാലരലക്ഷം യൂറോ പിഴയും ചെല്‍സിക്ക് വിധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും പിഴ വിധിച്ചിട്ടുണ്ട്. ഫിഫ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ചെല്‍സി അറിയിച്ചിരിക്കുന്നത്. നേരത്തെ റയല്‍ മഡ്രിഡ്, ബാഴ്‌സലോണ, അത്‌ലെറ്റിക്കോ മഡ്രിഡ് തുടങ്ങിയ ക്ലബുകള്‍ക്കും സമാന പ്രശ്‌നത്തില്‍ നടപടി നേരിടേണ്ടിവന്നിട്ടുണ്ട്

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍