UPDATES

കായികം

ഹസാര്‍ഡിന്റേത് ലോകോത്തര ഗോള്‍; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനെതിരേ ചെല്‍സിക്ക് ജയം

ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ചെല്‍സി വിജയം

പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ വെസ്റ്റ്ഹാമിനെതിരേ ചെല്‍സിക്ക് ജയം. ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ടഗോളാണ് ചെല്‍സിക്ക് വിജയ വഴിയൊരുക്കിയത്. 24, 90 മിനിറ്റുകളിലാണ് ഹസാര്‍ഡ് സ്‌കോര്‍ ചെയ്തത്. ഹസാര്‍ഡിന്റെ ആദ്യ ഗോളിനെ ഫുട്ബോള്‍ ലോകം ലോകോത്തര ഗോള്‍ എന്നാണ് വിശേഷിപ്പിച്ചത്. വെസ്റ്റ്ഹാം പ്രതിരോധ താരങ്ങളെ മുഴുവന്‍ വെട്ടിച്ച് നേടിയ ഗോളായിരുന്നു 24ാം മിനിറ്റിലേത്.  ആഴ്സണലിനെയും ടോട്ടന്‍ഹാമിനെയും പിന്തള്ളിയാണ് ചെല്‍സിയുടെ മുന്നേറ്റം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്താനും ചെല്‍സിക്കായി.

പൂര്‍ണ്ണമായും ചെല്‍സി ആധിപത്യം കണ്ട ആദ്യ പകുതിയില്‍ ചെല്‍സിക്ക് ഭീഷണിയായി ഒരു ആക്രമണം പോലും നടത്താന്‍ വെസ്റ്റ് ഹാമിനായിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ചെല്‍സിക്കെതിരെ വെസ്റ്റ് ഹാം ആക്രമണം അഴിച്ചുവിട്ടെങ്കിലും മത്സരത്തില്‍ ആധിപത്യം ചെല്‍സിക്ക് തന്നെയായിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ നഷ്ട്ടപെടുത്തിയതിന് ശേഷമാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മത്സരത്തില്‍ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഹസാര്‍ഡ് ചെല്‍സിയുടെ വിജയമുറപ്പിച്ചത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍