UPDATES

കായികം

കോപ്പ അമേരിക്കയില്‍ കാനറികളുടെ രണ്ടാം അങ്കം നാളെ

കഴിഞ്ഞ മത്സരത്തില്‍ നെയ്മറുടെ കുറവ് നികത്താന്‍ ഒരു പരിധി വരെ മഞ്ഞപ്പടയ്ക്ക് സാധിച്ചിരുന്നു.

കോപ്പ അമേരിക്കയില്‍ ആദ്യ ജയത്തിന് ശേഷം കാനറികള്‍ നാളെ രണ്ടാം അങ്കത്തിനിറങ്ങുന്നു. ഫോണ്ടിനോവ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പെറു-ബൊളീവിയയെ നേരിടും.

വെനസ്വെലയെ നേരിടുമ്പോള്‍ ബ്രസില്‍ ജയം തന്നെയാന് പ്രതീക്ഷിക്കുന്നത്. നെയ്മറുടെ അഭാവമുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ആ കുറവ് നികത്താന്‍ ഒരു പരിധി വരെ  മഞ്ഞപ്പടയ്ക്ക് സാധിച്ചിരുന്നു. കുട്ടീഞ്ഞോയുടെ മിന്നും ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. കുട്ടീഞ്ഞോയ്‌ക്കൊപ്പം മധ്യനിര ഭരിക്കാന്‍ കസെമീറോ അടക്കമുള്ള താരങ്ങള്‍. മുന്നേറ്റത്തില്‍ ഫിര്‍മീഞ്ഞോയും പകരക്കാരുടെ റോളില്‍ ജീസസും എവര്‍ട്ടണും. തിയാഗോ സില്‍വയും ഡാനി ആല്‍വ്‌സുമുള്ള പ്രതിരോധത്തിലും ആശങ്കയില്ല.

മറുവശത്ത് പെറുവിനെ സമനിലയില്‍ തളച്ചുകൊണ്ടാണ് വെനസ്വെല എത്തുന്നത്. റിങ്കോണും മുറിലോയുമെല്ലാം ഉള്ള സംഘത്തെ എഴുതിത്തള്ളാനാകില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിക്കാണ് മത്സരം. പെറു-ബൊളീവിയ പോരാട്ടത്തില്‍, ഒരല്‍പ്പം മുന്‍തൂക്കം പെറുവിന് തന്നെയാാണ്. പുലര്‍ച്ചെ 3 മണിക്കാണ് പെറു-ബൊളീവിയ പോരാട്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍