മൂന്ന് ഗ്രൂപ്പുകള്‍ ആയാകും കോപ അമേരിക്കയില്‍ പോരാട്ടം
യൂറോപ്പിലെ ക്ലബ് പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ലാലിഗ, ബുണ്ടസ് ലീഗ്, ഫ്രഞ്ച് ലീഗ്, സീരി എ എന്നിവയൊക്കെ അവസാന ആഴ്ചയിലേക്കും കടന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും അവസാനമായി. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, കോപ ഡെല്‍ റേ, എഫ് എ കപ്പ് തുടങ്ങി ക്ലബ് ലോകത്ത് കുറച്ച് പോരാട്ടങ്ങള്‍ മാത്രം. ക്ലബ് ഫുട്‌ബോള്‍ സീസണ്‍ കഴിയുന്നതോടെ ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം നിറയ്ക്കാന്‍ കോപ അമേരിക്ക ടൂര്‍ണമെന്റ് എത്തുകയാണ്. ബ്രസീലില്‍ നടക്കുന്ന ജൂണ്‍ രണ്ടാം വാരം തന്നെ ആരംഭിക്കും. ജൂണ്‍ 14 മുതല്‍ ജൂലൈ 7വരെയാണ് കോപ അമേരിക്ക മത്സരങ്ങള്‍ നടക്കുന്നത്.
12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയില്‍ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകള്‍ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീല്‍ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയില്‍ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. അര്‍ജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ, ചിലി, ജപ്പാന്‍, ഇക്വഡോര്‍ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.