UPDATES

കായികം

ആരാധകര്‍ക്ക് ആശ്വസിക്കാം; റൊണാള്‍ഡോയ്ക്ക് വിലക്കില്ല, ക്വാര്‍ട്ടറില്‍ അയാക്‌സിനെതിരെ ഇറങ്ങും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും  സിമിയോണിക്കു കിട്ടിയ അതേ നടപടിയാണ് ലഭിച്ചിരിക്കുന്നത്. 

യുവന്റസ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ അതിര് വിട്ട ആഹ്ലാദ പ്രകടനത്തിനെതിരെ യുവേഫ നടത്തിയ അന്വേഷണത്തിന്റെ വിധി വന്നു. താരത്തിന് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശിക്ഷയായി പിഴ മാത്രം വിധിക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. താരത്തിന് വിലക്കുണ്ടാകാതിരുന്നതില്‍ റൊണാള്‍ഡോ ആരാധകരും യുവന്റസ് ആരാധകരും ആശ്വാസത്തിലാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ആഹ്ലാദ പ്രകടനമാണ് താരത്തിനെതിരെ അന്വേഷണം നടത്താന്‍ യുവേഫ തീരുമാനിച്ചത്. 20000 യൂറോ ആണ് റൊണാള്‍ഡോ പിഴ അടക്കേണ്ടത്.

ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവര്‍ത്തിക്കുക ആയിരുന്നു റൊണാള്‍ഡോ. സിമിയോണിയുടെ ആഹ്ലാദം ഏറെ വിവാദത്തില്‍ ആയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും  സിമിയോണിക്കു കിട്ടിയ അതേ നടപടിയാണ് ലഭിച്ചിരിക്കുന്നത്. വിലക്ക് ഇല്ലാ എന്ന് ഉറപ്പായതോടെ ക്വാര്‍ട്ടറില്‍ അയാക്‌സിനെതിരെ റൊണാള്‍ഡോ മ്ത്സരത്തിനിറങ്ങും.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍