UPDATES

കായികം

‘മികച്ച ഗോളിനേക്കാള്‍ എത്രയോ വലുതാണ് കാമുകിക്ക് ഒപ്പം പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍’; ക്രിസ്റ്റ്യാനൊ പറയുന്നു

സ്പാനിഷ് മോഡലായ ജോര്‍ജിന റോഡിഗ്രസുമായി 2016 മുതല്‍ പ്രണയത്തിലാണ് പോര്‍ച്ചുഗീസ് താരം.

ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റിയാനോയുടെ മികച്ച ഗോളുകള്‍ ഏതെന്ന് ചോദിച്ചാല്‍ ആരാധകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പലതുണ്ട്. എന്നാല്‍ ഈ ചോദ്യം റൊണാള്‍ഡോയോട് തന്നെ ചോദിച്ചാല്‍ യുവന്റ്സിനെതിരെ റയല്‍ കുപ്പായത്തില്‍ അടിച്ച ഓവര്‍ഹെഡ് കിക്ക് തന്നെയാണ് ഒന്നാമത് എന്ന് ക്രിസ്റ്റ്യാനോ പറയുന്നു. എന്നാല്‍ തന്റെ ഏറ്റവും മികച്ച ഗോളിനെക്കാര്‍ വലുതാണ് പങ്കാളിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളെന്നാണ് താരം പറയുന്നത്.

കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാള്‍ മനോഹരം കാമുകി ജോര്‍ജിന റോഡ്രിഗസിനൊപ്പം പങ്കിട്ട സ്വകാര്യ നിമിഷങ്ങളാണെന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് താരം വെളിപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി നേടി ബൈസിക്കിള്‍ ഗോളാണ് കരിയറിലെ ഏറ്റവും മനോഹരമായ ഗോള്‍. യുവന്റസിനെതിരേ ഡാനി കാര്‍വജാലിന്റെ ക്രോസില്‍ നിന്നായിരുന്നു ആ ഗോള്‍ നേടിയത്. അതു പ്രിയപ്പെട്ടതാണ്. എന്നാല്‍ എന്റെ ജോയുമായി അതിനെ ഒരിക്കലും താരമ്യപ്പെടുത്താനാകില്ല. ആ ഗോളിനേക്കാള്‍ മനോഹരം ജോയുമായി കിടക്കയില്‍ പങ്കിട്ട നിമിഷങ്ങളാണ് ക്രിസ്റ്റ്യാനൊ പറഞ്ഞു.

ഒരു ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു. 700 ഗോളുകള്‍ നേടിയിട്ടും അതിനുമാത്രം കഴിഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അതു സാധ്യമായി. യുവന്റസിനെതിരേ, ഗോള്‍കീപ്പര്‍ ബുഫണിനെതിരേ ചാമ്പ്യന്‍സ് ലീഗില്‍ നേടിയത് അതിമനോഹര ഗോളാണ്. ക്രിസ്റ്റ്യാനൊ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് മോഡലായ ജോര്‍ജിന റോഡിഗ്രസുമായി 2016 മുതല്‍ പ്രണയത്തിലാണ് പോര്‍ച്ചുഗീസ് താരം. 2017-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ജോര്‍ജിനയെ വിവാഹം ചെയ്യുമെന്നും ക്രിസ്റ്റ്യാനൊ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍