UPDATES

കായികം

ഒമ്പത് വര്‍ഷത്തിന് ശേഷം സൂപ്പര്‍ താരം അത്‌ലെറ്റിക്കോ മാഡ്രിഡ് വിടുന്നു

2010-ലാണ് സ്പാനിഷ് ക്ലബ് തന്നെയായ വിയ്യാറയലില്‍ നിന്ന് ഗോഡിന്‍ അത്‌ലെറ്റിക്കോ മഡ്രിഡിലെത്തുന്നത്.

ഒമ്പത് വര്‍ഷത്തിന് ശേഷം സ്പാനിഷ് ക്ലബ് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ താരം ഡീഗോ ഗോഡിന്‍ ക്ലബ് വിടുന്നു. ഈ സീസണിന്റെ അവസാനം തന്നെ ക്ലബ് വിടനൊരുങ്ങുകയാണെന്ന് താരം തന്നെയാണ് അറിയിച്ചത്. വികാരധീനനായി ആണ് താരം ഇത് മാധ്യമങ്ങളെ അറിയിച്ചത്. അത്‌ലെറ്റിക്കോ മാഡ്രിഡില്‍ തന്റെ സേവനത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. അവസാന ദിവസങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നായിരുന്നു താരത്തിന്റെ വാക്കുകര്‍. ഇതോടെ ഏറെ നാളുകളായി പരക്കുന്ന അഭ്യൂഹങ്ങള്‍ക്ക് താരത്തിന്റെ ഭാഗത്തു നിന്ന് തന്നെ വിശദീകരണമായി.

എന്നാല്‍ എവിടേക്കാണ് താന്‍ ഇനി പോകുന്നതെന്ന കാര്യം ഗോഡിന്‍ വെളിപ്പെടുത്തിയില്ല. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനിലേക്കായിരിക്കും താരം ചേക്കേറുക. നിലവില്‍ അത്‌ലെറ്റിക്കോ മഡ്രിഡിന്റെ ക്യാപ്റ്റന്‍ കൂടിയാണ് 33- കാരനായ യുറുഗ്വെ സെന്റര്‍ ബാക്ക്.

2010-ലാണ് സ്പാനിഷ് ക്ലബ് തന്നെയായ വിയ്യാറയലില്‍ നിന്ന് ഗോഡിന്‍ അത്‌ലെറ്റിക്കോ മഡ്രിഡിലെത്തുന്നത്. തുടര്‍ന്ന് 2014-ല്‍ അത്‌ലെറ്റിക്കോയ ലാ ലിഗ ജേതാക്കളാക്കിയതില്‍ ഗോഡിന്‍ പ്രധാന പങ്ക് വഹിച്ചു. ബാഴ്‌സക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഗോഡിന്‍ നേടിയ ഗോളോടെയാണ് അന്ന് അത്‌ലെറ്റിക്കോ കിരീടമുറപ്പിച്ചത്. 2014, 16 വര്‍ഷങ്ങളില്‍ അത്‌ലെറ്റിക്കോ മഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചതിലും ഗോഡിന്റെ പ്രകടനം പ്രധാനമായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍