UPDATES

കായികം

ഗോളടിയില്‍ ഡീഗോ മറഡോണയെ പിന്തള്ളി ബെല്‍ജിയം താരം

മറഡോണ 1984 മുതല്‍ 1991 വരെ ക്ലബില്‍ കളിച്ച് സീരി എയില്‍ ടീമിന് 81 ഗോളുകളാണ് നേടിയത്.

അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ പിന്നിലാക്കി ബെല്‍ജിയം താരം ഡ്രീസ് മെര്‍ടന്‍സ്. നാപോളിക്കായി ഏറ്റവും കൂടുതല്‍ സീരി എ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് മെര്‍ടന്‍സ് മുമ്പിലെത്തിയത്. മറഡോണ 1984 മുതല്‍ 1991 വരെ ക്ലബില്‍ കളിച്ച് സീരി എയില്‍ ടീമിന് 81 ഗോളുകളാണ് നേടിയത്. എന്നാല്‍ 82 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കി മെര്‍ടന്‍സ് മറഡോണയെ മറികടക്കുകയായിരുന്നു.

1929 മുതല്‍ 35 വരെ കളിച്ച അന്റോണിയോ വോജകാണ് ഈ പട്ടികയില്‍ മുന്നില്‍ 102 ഗോളുകളാണ് താരം നേടിയത്. 100 ഗോളുകളുമായി മരെക് ഹംസികാണ് രണ്ടാമത്. സീരി എ പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള നാപോളി കഴിഞ്ഞ ദിവസം കഗ്ലിയാരിയെ 2-1ന് കീഴടക്കിയ പോരാട്ടത്തില്‍ ഒരു ഗോള്‍ നേടിയാണ് മെര്‍ടന്‍സ് മറഡോണയെ പിന്നിലാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 85ാം മിനുട്ടില്‍ മെര്‍ടെന്‍സ് ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ നാപോളി സമനില പിടിക്കുകയായിരുന്നു. 90ാം മിനുട്ടില്‍ വിജയ ഗോളും അവര്‍ വലയിലാക്കി. 2013ല്‍ ഡച്ച് ക്ലബ് പിഎസ്വി  എന്തോവനില്‍ നിന്നാണ് മെര്‍ടന്‍സ് നാപോളിയിലെത്തിയത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍