UPDATES

വീഡിയോ

ആരാധകരെ ത്രസിപ്പിച്ച അത്ഭുത സേവ്; താരത്തിന് കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം

4-0 എന്ന സ്‌കോറിന് പിരമിഡ് എഫ്.സി വിജയിച്ചു.

ഫുട്‌ബോള്‍ മൈതാനത്ത് അത്ഭുതപ്പെടുത്തുന്ന സേവുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന ഗോള്‍ കീപ്പര്‍മാരുണ്ട്. മൈതാനത്തിന്റെ മധ്യത്തില്‍ വന്നുവരെ പന്ത് തട്ടി അകറ്റുന്ന ഗോളിമാരും ഉണ്ട്. ഇപ്പോള്‍ ഒരു അമ്പരപ്പിക്കുന്ന സേവുമായി മഹ്മ്മൂദ് ഗാദ് എന്ന ഗോളിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.

ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ പിരമിഡ് എഫ്.സിയും എന്‍.പി ക്ലബും തമ്മിലുള്ള മത്സരം. എന്‍.പി ക്ലബ് ഗോളിയായ ഗാദ് പന്ത് ക്ലിയര്‍ ചെയ്യാനായി മൈതാനമധ്യത്തിലേക്ക് കടന്നുവരുന്നു. പന്ത് ക്ലിയര്‍ ചെയ്‌തെങ്കിലും അത് ചെന്നെത്തിയത് പിരമിഡ് എഫ്.സിയുടെ താരത്തിന്റെ കാലുകളില്‍.

ഗോളി പോസ്റ്റിനടുത്ത് ഇല്ലെന്ന് ഉറപ്പാക്കിയ താരം പന്ത് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിയടിച്ചു. മുപ്പതാം മിനിറ്റില്‍ പിരമിഡ് ആരാധാകര്‍ രണ്ടാം ഗോള്‍ കണ്ടെത്താനായെന്ന് ഉറച്ച് വിശ്വസിച്ചു. എന്‍.പിയുടെ ഗോളിയായ ഗാദ് പരാജയപ്പെട്ടുവെന്ന് ഉറപ്പിച്ച നിമിഷം. പക്ഷെ, ഗാലറികളെ ഞെട്ടിച്ച് ഗാദ് പന്തിന് പിറകെ ഓടി. വലയിലേക്ക് കുതിച്ച പന്തിന് നേരെ ഓടി ഗോള്‍പോസ്റ്റിനെ അഭിമുഖീകരിച്ച് ഇരു കൈകളും കൊണ്ട് ഗാദ് പന്ത് തട്ടിമാറ്റി. മിന്നുന്ന സേവ് നടത്തിയെങ്കിലും ഗാദിന്റെ ടീമായ എന്‍.പി ക്ലബ് പരാജയം ഏറ്റുവാങ്ങി. 4-0 എന്ന സ്‌കോറിന് പിരമിഡ് എഫ്.സി വിജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍