UPDATES

കായികം

എമിലിയാനോ സലായ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; ശ്രമം തുടരണമെന്ന് കുടുംബം

സാലയും ബ്രിട്ടീഷുകാരനായ പൈലറ്റ് ഡേവ് ഇബോട്ട്‌സണും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാന അപകടത്തെ തുടര്‍ന്ന് കാണാതായ അര്‍ജന്റെന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലായ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ഡിഫിലേക്ക് തിരിക്കും വഴി കാണാതായ സലാ ഉള്‍പ്പെട്ട വിമാനത്തിനായുള്ള തിരച്ചില്‍ ഫലം കാണാതെ ആയതോടെയാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗൂര്‍നെസയിലെ പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സലാ വെയില്‍സിലേക്ക് വരുന വഴി ആണ് അപകടത്തില്‍ പെട്ടത്. ഇതുവരെ നാന്റെസ് ക്ലബികായിരുന്നു സലാ കളിച്ചിരുന്നത്. താരവും പൈലറ്റും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകട കാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചത് എന്നോ കണ്ടെത്താനും തിരച്ചില്‍ സംഘത്തിനായില്ല. വിമാനത്തെ കുറിച്ച് കണ്ടെത്താനോ സലായേയോ തിരിച്ചു കിട്ടാനോ ഉള്ള സാധ്യത വളരെ കുറവാണ് എന്ന് അന്വേഷണ സംഘം പറഞ്ഞു. സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്ന് ഈയിടെയാണ് സാല പ്രീമിയര്‍ ലീഗ് ക്ലബ് കാര്‍ഡിഫ് സിറ്റിയുമായി കരാര്‍ ഒപ്പിട്ടത്. കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീയായ 18 ദശലക്ഷം പൗണ്ടിനായിരുന്നു (ഏകദേശം 167 കോടി രൂപ) കൂടുമാറ്റം. വെള്ളിയാഴ്ച കാര്‍ഡഫിലെത്തിയ സാല ക്ലബില്‍ രേഖകള്‍ ഒപ്പിടലും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി നാന്റെസിലേക്കു തന്നെ മടങ്ങി. പിന്നീട് ടീമിനൊപ്പം ചേരാനായി കാര്‍ഡിഫിലേക്കു തന്നെയുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാതായത്. സാലയും ബ്രിട്ടീഷുകാരനായ പൈലറ്റ് ഡേവ് ഇബോട്ട്‌സണും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍