UPDATES

കായികം

ലിവര്‍പൂളിനെതിരെയുള്ള ഹസാർഡിന്റെ മാന്ത്രിക ഗോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബെല്‍ജിയന്‍ താരമായ ഹാസാര്‍ഡ്‌സാണ് ചെല്‍സിയുടെ വിജയശില്‍പിയെന്നും ഹസാര്‍ഡ്‌സിന്റെ മികവ് കളിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് -ഫുട്‌ബോള്‍ ആരാധകരുടെ അഭിപ്രായം

കറബാവോ കപ്പ് ടൂര്‍ണമെന്റില്‍ ലിവര്‍പൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലോകത്തിലെ മികച്ച കളിക്കാരുടെ പട്ടികയില്‍ താനുമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ്‌. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എണ്‍പത്തിയഞ്ചാം മിനുട്ടിലാണ് ഹസാര്‍ഡ്‌സ് തകര്‍പ്പനൊരു സോളോ മുന്നേറ്റത്തിലൂടെ ചെല്‍സിയുടെ വിജയഗോള്‍ നേടുന്നത്. ചെല്‍സിയും ലിവര്‍പൂളുമായുള്ള മത്സരത്തില്‍ ഒരിക്കല്‍ കൂടി ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ ഹസാര്‍ഡ്‌ ആവനാഴിയില്‍ ഇനിയും അസ്ത്രങ്ങള്‍ ഏറെയുണ്ടെന്ന് തെളിയിക്കുകയായിരുന്നു.

മുന്‍ താരങ്ങളും ഫുട്‌ബോള്‍ ആരാധകരും സാമൂഹ്യ മാധ്യമങ്ങളില്‍ ഹസാർഡിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ബെല്‍ജിയന്‍ താരമായ ഹസാർഡാണ്‌
ചെല്‍സിയുടെ വിജയശില്‍പിയെന്നും ഹസാര്‍ഡ്‌സിന്റെ മികവ് കളിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് -ഫുട്‌ബോള്‍ ആരാധകരുടെ അഭിപ്രായം. യൂറോപിലെയും ലോകത്തിലെയും ഏറ്റവും മികച്ച കളിക്കാരന്‍ തന്നെയാണ് ഹസാര്‍ഡ്‌ എന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം ചെല്‍സിയുടെ അസിസ്റ്റന്റ് മാനേജര്‍ ജിയന്‍ഫ്രാങ്കോ സോള പറഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. രണ്ടാം പകുതിയില്‍ ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും 79 ാം മിനിറ്റില്‍ എമേഴ്‌സണ്‍ പാല്‍മേരിയിലൂടെ ചെല്‍സി സമനില ഗോള്‍ നേടുകയായിരുന്നു. ആറുമിനിട്ടുകള്‍ക്ക് ശേഷം കളിയുടെ എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ഹസാര്‍ഡ് തകര്‍പ്പനൊരു സോളോ മുന്നേറ്റത്തിലൂടെ ചെല്‍സിയുടെ വിജയഗോള്‍ നേടുന്നത്. സൂപ്പര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ലിവര്‍പൂളിനെയാണ്് ചെല്‍സി തകര്‍ത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി ലിവര്‍പൂളിനെ തറപറ്റിച്ചത്. ഇതോടെ ഈ സീസണില്‍ ലിവര്‍പൂളിന്റെ  വിജയക്കുതിപ്പിനും അവസാനമായി. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും ലിവര്‍പൂള്‍ പുറത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍