UPDATES

കായികം

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർ’പൂളിൽ’ വീണ് മാഞ്ചസ്റ്റർ; വിജയമാവർത്തിച്ച് ചെൽസി

ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണിനെ ചെല്‍സി തോല്‍പ്പിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിനും ബ്രൈറ്റണിനെതിരെ ചെല്‍സിക്കും ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. സ്വിസ് താരം ഷെര്‍ദാന്‍ ഷാഖിരി ഇരട്ട ഗോള്‍ നേട്ടം സമ്മാനിച്ച വിജയത്തോടെ ലീഗില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ വിജയ കുതിപ്പ് തുടരുകയാണ്.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനായി ആദ്യഗോള്‍ നേടിയത്. ജെസെ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ 73, 80 മിനുട്ടുകളിലായിരുന്നു പകരക്കാന്‍ ഷാഖിരിയുടെ ഗോളുകള്‍. ജയത്തോടെ 17 കളികളിള്‍ നിന്നും 45 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തി.

മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണിനെ ചെല്‍സി തോല്‍പ്പിച്ചു. ഈഡന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. പതിനേഴാം മിനിറ്റില്‍ പെഡ്രോയിലൂടെ ചെല്‍സി മുന്നിലെത്തി. 33-ാം മിനിറ്റില്‍ ഹസാര്‍ഡ് ലീഡുയര്‍ത്തി. അറുപത്തിയാറാം മിനിറ്റില്‍ മാര്‍ച്ചായിരുന്നു ബ്രൈറ്റണിന് ആശ്വാസഗോള്‍ നേടിയത്.
ഇതേദിവസം ആഴ്‌സനലിന്റെ അപരാജിതകുതിപ്പിന് അന്ത്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലിനെ സതാംപ്ടണ്‍ ഞെട്ടിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജയം. 85-ാം മിനിറ്റില്‍ ചാര്‍ലി ഓസ്റ്റിനാണ് നിര്‍ണായകഗോള്‍ നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍