UPDATES

കായികം

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ വമ്പന്‍മാരുടെ നിര

40 അപേക്ഷകളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വമ്പന്‍മാരുടെ പട്ടിക എത്തുന്നു. ബംഗളൂരു എഫ്സിയുടെ മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയ്ക്ക് പുറമേ യൂറോപില്‍ നിന്ന് കൂടുതല്‍ പേരുകള്‍ എത്തുന്നു.

ഇറ്റാലിയന്‍ താരം ജാന്നി ദെ ബയാസിയാണ് ഈ പട്ടികയിലുള്ള ഒരു പേര്. 2016ല്‍ യൂറോ കപ്പില്‍ അല്‍ബേനിയ എത്തിയത് ജാന്നിയുടെ കീഴിലായിരുന്നു. സ്വീഡന്റെ ഹകന്‍ എറിക്സനാണ് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു താരം. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കായി അപേക്ഷിക്കുന്നതിനുള്ള സമയം കഴിഞ്ഞു.  അപേക്ഷകളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. റോക്ക, ജാന്നി, എറിക്സണ്‍ എന്നിവര്‍ക്ക് പുറമെ, റോബര്‍ട്ട് ജാര്‍ണി, ഇഗര്‍ സ്റ്റിമഗ്, മാസിമിലാനോ മഡലോനി,ആഷ്ലി വെസ്റ്റ്വുഡ്, എലകോഷട്ടോരി എന്നിവരും അപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു.

40 അപേക്ഷകളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രണ്ട് കോടിക്കടുത്ത് രൂപയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകന് പ്രതിവര്‍ഷം പ്രതിഫലമായി ലഭിച്ചിരുന്നത്. പുതിയ പരിശീലകന് രണ്ടര കോടിയിലേക്ക് പ്രതിവര്‍ഷ പ്രതിഫലം ഉയരും. സ്വന്‍ ഗോറന്‍ എറിക്സന്‍, സാം അല്ലാര്‍ഡൈസ് എന്നീ പേരുകള്‍ നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍