UPDATES

കായികം

ഇതിഹാസ താരം റോബിന്‍ വാന്‍ പേഴ്‌സി ക്ലബ് കരിയര്‍ അവസാനിപ്പിച്ചു

ഹോളണ്ട് ദേശീയ ടീമിന് വേണ്ടി കളിച്ച താരം 50 രാജ്യാന്തര ഗോളുകളും നേടി.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ സ്‌ട്രൈക്കറും ഡച്ച് ഇതിഹാസ താരവുമായ റോബിന്‍ വാന്‍ പേഴ്‌സി കരിയര്‍ അവസാനിപ്പിച്ചു. കഴിഞ്ഞവര്‍ഷമാണ് തന്റെ നാട്ടിലെ ക്ലബ്ബായ ഫെനര്‍യൂഡിന് വേണ്ടി താരം വീണ്ടും കളത്തിലിറങ്ങിയത്. ഈ സീസണ്‍ അവസാനത്തോടെ വിരമിക്കലുണ്ടാകുമെന്ന് താരം സൂചിപ്പിച്ചിരുന്നു. ക്ലബ്ബിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ടെങ്കിലും താരം വിരമിക്കല്‍ അറിയിക്കുകയായിരുന്നു.

35 വയസുകാരനായ പേഴ്‌സി പ്രീമിയര്‍ ലീഗില്‍ കളിച്ച മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ്. 2004 ലാണ് ഫെഡര്‍യൂഡില്‍ നിന്ന് താരം ആഴ്‌സണലില്‍ എത്തുന്നത്. പിന്നീട് 8 വര്‍ഷങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക് മാറിയ താരം അവര്‍ക്കൊപ്പം പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. 2015 ല്‍ ഫെനര്‍ബാച്ചേയിലേക് മാറിയ താരം 2018 ജനുവരിയിലാണ് ഫെനര്‍യൂഡിലേക്ക് തിരിച്ചെത്തുന്നത്.

2015 മുതല്‍ 2017 വരെ ഹോളണ്ട് ദേശീയ ടീമിന് വേണ്ടി കളിച്ച താരം  50 രാജ്യാന്തര ഗോളുകളും നേടി. ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോഡ് ഇപ്പോഴും താരത്തിന് സ്വന്തമാണ്. ക്ലബ്ബ് കരിയറില്‍ 432 മസരങ്ങള്‍ കളിച്ച താരം 204 ഗോളുകള്‍ നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍