UPDATES

കായികം

എഫ്എ കപ്പില്‍ അട്ടിമറി; മാഞ്ചസറ്റര്‍ യുണൈറ്റഡ് പുറത്തേക്ക്, സിറ്റിക്ക് ആവേശ ജയം

മറ്റൊരു മത്സരത്തില്‍ സ്വാന്‍സി സിറ്റിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.

എഫ്എ കപ്പില്‍ വുള്‍വ്‌സിനോട് പരാജയപ്പെട്ട് മാഞ്ചസറ്റര്‍ യുണൈറ്റഡ് പുറത്തേക്ക്. 2-1 സ്‌കോറിനായിരുന്നു ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയത്.  മത്സരത്തില്‍ റൗള്‍ ഹിമനസ്, ഡിയാഗോ ജോട്ട എന്നിവരായിരുന്നു വുള്‍വ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. യുണൈറ്റഡിനായി മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ മാര്‍ക്കസ് റാഷ്‌ഫോഡാണ് യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തത്.

വുള്‍വ്‌സിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഏറെ നേരം വോള്‍വ്‌സ് ആക്രമണത്തെ പ്രതിരോധിച്ചെങ്കിലും 70 ആം മിനുട്ടില്‍ യുണൈറ്റഡിന് പിഴച്ചു. ബോക്‌സിലെ കൂട്ട പൊരിച്ചിലിന് ഒടുവില്‍ റൗള്‍ ഹിമനസാണ് ഗോള്‍ നേടിയത്. ഏറെ വൈകാതെ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ജോട്ട ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ റാഷ്‌ഫോഡ് ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരം വിജയിക്കാന്‍ മാഞ്ചസറ്റര്‍ യുണൈറ്റഡിനായില്ല.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സി സിറ്റിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സ്വാന്‍സി മുന്‍പിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കുകയായിരുന്നു. ഗ്രിംസിന്റെ പെനാല്‍റ്റിയിലൂടെയാണ് സ്വാന്‍സി ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് സെലീനയുടെ ഗോളില്‍ സ്വാന്‍സി രണ്ടാമതും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ വല കുലുക്കി.

രണ്ടാം പകുതിയില്‍ ബെര്‍ണാണ്ടോ സില്‍വയിലൂടെ ഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയത്. സ്റ്റെര്‍ലിംഗിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അഗ്വേറൊ എടുക്കുകയും പോസ്റ്റില്‍ തട്ടിയ പന്ത് സ്വാന്‍സി ഗോള്‍ കീപ്പറുടെ ദേഹത്ത് തട്ടി സെല്‍ഫ് ഗോളാവുകയുമായിരുന്നു.സ്റ്റെര്‍ലിംഗിനെതിരായ ഫൗള്‍ പെനാല്‍റ്റി വിധിക്കാന്‍ മാത്രം ഇല്ലായിരുന്നെങ്കിലും റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ അഗ്വേറൊ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ച് വരവ് പൂര്‍ത്തിയാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍