UPDATES

കായികം

ഫ്രാന്‍സിനെ മറികടന്ന് ഫിഫ റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാമത്

പുതുക്കിയ പട്ടികയില്‍ 1245 പോയിന്റുമായി ഇന്ത്യയുടെ സ്ഥാനം 97ാം മത്തേതാണ്.

ലോകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം ടിം പുതുക്കിയ ഫിഫ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ മറികടന്നാണ് ബെല്‍ജിയം റാങ്കിംഗില്‍ മുന്നിലെത്തിയത്. യുവേഫ നേഷന്‍സ് ലീഗിലെ മികച്ച പ്രകടനമാണ് 1733 പോയന്റുള്ള ഡെവിള്‍സിന് ഗുണമായത്.

നിലവില്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിന് ബെല്‍ജിയത്തേക്കാള്‍ ഒരു പോയന്റ് കുറവാണ്. കഴിഞ്ഞ മാസം ഫിഫയുടെ ചരിത്രത്തിലാദ്യമായി ഒരേ പോയിന്റുമായി ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു. റാങ്കിംഗില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഉറുഗ്വേ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഷെന്‍മാര്‍ക്ക്, എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനക്കാര്‍.

നേഷന്‍സ് ലീഗില്‍ സ്പെയിനെ തകര്‍ത്തതോടെയാണ് നില മെച്ചപ്പെടുത്തി ഇംഗ്ലണ്ട് അഞ്ചാമതായത്. സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച ബ്രസീലിന് 1669 പോയന്റും ക്രൊയേഷ്യയ്ക്ക് 1635 പോയന്റുമാണുള്ളത്. ഫോമില്ലായ്മ അലട്ടുന്ന ജര്‍മനി പുതുക്കിയ റാങ്കിംഗിലും ആദ്യ പത്തിലില്ല. നേരത്തെ പന്ത്രണ്ടാമതായിരുന്ന ജര്‍മനി നിലവില്‍ പതിനാലാമതാണ്. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനോടും നെതര്‍ലന്‍ഡിനോടും തോറ്റതാണ് ജര്‍മനിക്ക് തിരിച്ചടിയായത്. സൗഹൃദ മത്സരത്തില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയ അര്‍ജന്റീന ഒരു സ്ഥാനം താഴോട്ട് ഇറങ്ങി പന്ത്രണ്ടാമതാണ്. 1478 പോയന്റുള്ള ഇറാനാണ് പോയന്റ് ടേബിളില്‍ ഏഷ്യയില്‍ മുന്നിലുള്ളത്. മുപ്പതാം സ്ഥാനത്താണ് നിലവില്‍ ഇറാന്‍. പുതുക്കിയ പട്ടികയില്‍ 1245 പോയിന്റുമായി ഇന്ത്യയുടെ സ്ഥാനം 97ാം മത്തേതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍