UPDATES

ട്രെന്‍ഡിങ്ങ്

മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും മുകളിൽ വിര്‍ജില്‍ വാന്‍ ദെയ്ക് വരുമോ? ഫിഫ ദി ബസ്റ്റ് പ്രഖ്യാപനം ഇന്ന്

മികച്ച വനിതാ താരം, മികച്ച പുരുഷവനിതാ പരിശീലകര്‍, മികച്ച പുരുഷ വനിതാ ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇതോടൊപ്പം പ്രഖ്യാപിക്കും.

ലൂക്ക മോഡ്രിച്ചിന് ശേഷം സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി വിര്‍ജില്‍ വാന്‍ ദെയ്ക് എത്തുമോ ഇന്ന് തന്നെ അറിയാം. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം ഇന്നു പ്രഖ്യാപിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഹോളണ്ട് താരം വാന്‍ ദെയ്ക്കിനെയാണ് പുരസ്‌കാരത്തിന് ഏറെ സാധ്യതയുള്ളതും വാന്‍ ദെയ്ക്കിനാണെന്നാണ് റിപോര്‍ട്ടുകള്‍. അര്‍ജന്റീന താരം ലയണല്‍ മെസ്സി, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് വാന്‍ ദെയ്കിനൊപ്പം അന്തിമപട്ടികയിലുള്ളത്.

മെസ്സിയെയും റൊണാള്‍ഡോയെയും പിന്തള്ളി കഴിഞ്ഞ മാസം, യൂറോപ്യന്‍ ഫുട്‌ബോളിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ വാന്‍ ദെയ്ക്, ഫിഫ പുരസ്‌കാരം നേടാനും സാധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷം രണ്ടു പുരസ്‌കാരങ്ങളും നേടിയത് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് ആയിരുന്നു. പുരസ്‌കാരം നേടിയാല്‍ ഇറ്റലിയുടെ ഫാബിയോ കന്നാവരോയ്ക്കു (2006) ശേഷം ലോകത്തെ മികച്ച ഫുട്‌ബോളറാകുന്ന ഡിഫന്‍ഡറാകും വാന്‍ ദെയ്ക്. ഇറ്റാലിയന്‍ നഗരമായ മിലാനിലെ വിഖ്യാതമായ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് പുരസ്‌കാരച്ചടങ്ങ്.

മികച്ച വനിതാ താരം, മികച്ച പുരുഷവനിതാ പരിശീലകര്‍, മികച്ച പുരുഷ വനിതാ ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇതോടൊപ്പം പ്രഖ്യാപിക്കും. മികച്ച വനിതാ താരത്തിനായി അമേരിക്കയുടെ അലക്‌സ് മോര്‍ഗന്‍, മെഗാന്‍ റപീനോ, ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് എന്നിവരാണ് രംഗത്തുള്ളത്. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്, ടോട്ടനം ഹോട്‌സ്പറിന്റെ മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരാണുള്ളത്. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരത്തിനായി സ്പാനിഷ് ക്ലബ് ബാര്‍സിലോന താരം ലയണല്‍ മെസ്സി, അര്‍ജന്റീന ക്ലബ് റിവര്‍പ്ലേറ്റിന്റെ യുവാന്‍ ക്വിന്റെറോ, ഹംഗേറിയന്‍ ക്ലബ് ഡെബ്രെസെനിയുടെ ഡാനിയേല്‍ സോറി സെസോറി എന്നിവരുടെ ഗോളുകളാണ് അന്തിമപട്ടികയില്‍.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.30 മുതലാണ് തല്‍സമയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍