UPDATES

കായികം

സ്ത്രീ- പുരുഷ സമത്വം; ചരിത്ര തീരുമാനവുമായി ഫിന്‍ലാന്‍ഡ് ഫുട്‌ബോള്‍

ഫിന്‍ലാന്‍ഡ് ഫുട്‌ബോളില്‍ നിന്ന് എത്തുന്ന വാര്‍ത്ത മാറ്റങ്ങളുണ്ടാക്കുന്നതാണ്.

സ്ത്രീ- പുരുഷ സമത്വത്തിനെതിരെ വാദിക്കുന്നവര്‍ക്ക് ഫിന്‍ലാന്‍ഡ് ഫുട്‌ബോളിന്റെ തീരുമാനം ലോകശ്രദ്ധ നേടുകയാണ്. ലോകത്ത് പല ഇടങ്ങളിലും കായിക മേഖലകളില്‍ പുരുഷ- വനിതാ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം വ്യത്യസ്തമാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന പുരുഷ ടീമിന് വിജയിച്ചാലോ സമനിലയിലായാലോ ലഭിക്കുന്ന പ്രതിഫലം ബോണസ് എന്നിവ പുരുഷ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന അത്രയും വനിതാ ടീം അംഗങ്ങള്‍ക്ക് ലഭിക്കാറില്ല. ഫുട്‌ബോളിലും ക്രിക്കറ്റിലും ഈ രീതി തന്നെയാണ്.

എന്നാല്‍ ഫിന്‍ലാന്‍ഡ് ഫുട്‌ബോളില്‍ നിന്ന് എത്തുന്ന വാര്‍ത്ത മാറ്റങ്ങളുണ്ടാക്കുന്നതാണ്. ഇനി മുതല്‍ ഫിന്‍ലന്‍ഡ് ദേശീയ ടീമിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനിറങ്ങുന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് ലഭിക്കുക തുല്ല്യ നിലയ്ക്കുള്ള പ്രതിഫലമായിരിക്കും. ഫിന്‍ലന്‍ഡ് ദേശീയ ഫുട്ബോളിന്റെ ഈ ചരിത്ര തീരുമാനം കായിക ലോകത്ത് ചര്‍ച്ചയാകുകയാണ്. ഫിന്നിഷ് ഫുട്ബോള്‍ അസോസിയേഷനുമായി ഫിന്‍ലാന്‍ഡിലെ വനിതാ താരങ്ങള്‍ നാല് വര്‍ഷ കരാര്‍ ഒപ്പിട്ടാല്‍ അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം പുരുഷ താരങ്ങള്‍ക്ക് നല്‍കുന്നത് തന്നെയായിരിക്കും. ജയം, സമനില എന്നിവയ്ക്ക് ലഭിക്കുന്ന ബോണസ് തുകയും തുല്ല്യമായിരിക്കും. ദീര്‍ഘ നാളായി ഈ ആവശ്യവുമായി വനിതാ താരങ്ങള്‍ രംഗത്തുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍