UPDATES

കായികം

ബെയ്‌ലിന്റെ ഹാട്രിക് മികവിൽ റയല്‍മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലില്‍

ഇപ്രാവശ്യം കപ്പ് ഉയര്‍ത്തി തുടര്‍ച്ചയായി മൂന്ന് തവണ കപ്പ് ഉയര്‍ത്തുന്ന ആദ്യ ടീമായി മാറുകയാകും റയല്‍ മാഡ്രിഡിന്റെ ലക്ഷ്യം.

ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തില്‍ സെമി പോരാട്ടത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ കശിമ ആന്റ്‌ലേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് റയല്‍മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.

മത്സരത്തില്‍ കശിമ റയലിനൊപ്പം പൊരുതി കളിച്ചെങ്കിലും റയല്‍മാഡ്രിഡ് രണ്ടാം പകുതിയോടെ ആധിപത്യം ഉറപ്പിച്ചിരുന്നു. വെയില്‍സ് താരം ഗരെത് ബെയ്‌ലിന്റെ ഹാട്രിക്കാണ് റയലിന് ഈ വലിയ ജയം സമ്മാനിച്ചത്. 44ആം മിനുട്ടില്‍ മാര്‍സെലോയുടെ പാസില്‍ നിന്നാണ് ബെയ്‌ലിന്റെ ആദ്യ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ വീണ്ടും മാര്‍സെലോ ബെയ്‌ല് സഖ്യം തന്നെ കശിമയുടെ ഗോള്‍ വലയില്‍ പന്തെത്തിച്ചു. മൂന്നാം ഗോള്‍ കശിമ ഡിഫന്‍ഡറുടെ ബാക്ക് പാസില്‍ നിന്നായിരുന്നു. പാസ് കൈക്കലാക്കിയ ബെയ്ല്‍ അനായാസം ലക്ഷ്യം ബേധിച്ചു. ഹാട്രിക്ക് പൂര്‍ത്തിയാക്കി 60 മിനുട്ടിലേക്ക് ബെയ്‌ല് കളം വിടുകയും ചെയ്തു.

കളിയുടെ 80ാം മിനുട്ടില്‍ ആയിരുന്നു കശിമയുടെ ആശ്വാസ ഗോള്‍ വന്നത്. ഫൈനലില്‍ ആതിഥേയരായ അല്‍ ഐന്‍ ആകും റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ റിവര്‍ പ്ലേറ്റിനെ അട്ടിമറിച്ചാണ് അല്‍ ഐന്‍ ഫൈനലിലേക്ക് എത്തിയത്. ഇപ്രാവശ്യം കപ്പ് ഉയര്‍ത്തി തുടര്‍ച്ചയായി മൂന്ന് തവണ കപ്പ് ഉയര്‍ത്തുന്ന ആദ്യ ടീമായി മാറുകയാകും റയല്‍ മാഡ്രിഡിന്റെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍