UPDATES

കായികം

ബാഴ്‌സയില്‍ നിന്ന് വന്ന ഓഫറുകള്‍ നിരസിച്ചതിന് കാരണം മെസ്സി : ഗ്രീസ്മന്‍ പറയുന്നു

ബാഴസയില്‍ നിന്ന് ലഭിച്ച വലിയ ഓഫര്‍ ഗ്രീസ്‌മെന്‍ നിരസിച്ചത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയില്‍ നിരവധി ഓഫറുകള്‍ വന്നിട്ടും നിരസിച്ചതിനുള്ള കാരണം പുറത്തു വിട്ടിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് താരം അന്റോയ്ന്‍ ഗ്രീസ്മന്‍. ബാഴ്സലോണയില്‍ നിന്നുള്ള ഓഫര്‍ നിരസിക്കാനുള്ള പ്രധാന കാരണം  സൂപ്പർ താരം മെസിയാണെന്നാണ് ഗ്രീസ്മന്‍. പറയുന്നത്.

മെസി കളിക്കുന്ന ടീമില്‍ അദ്ദേഹത്തേക്കാള്‍ വലിയ താരമാവാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും  ഗ്രീസ്മന്‍ പറഞ്ഞു. ബാഴ്സലോണയിലേക്ക് പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങളുമുണ്ടായിരുന്നുവെന്നും ഗ്രീസ്മന്‍ പറഞ്ഞു. ബാഴസയില്‍ നിന്ന് ലഭിച്ച വലിയ ഓഫര്‍ ഗ്രീസ്‌മെന്‍ നിരസിച്ചത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

എനിക്ക് ബാഴ്സലോണയിലേക്ക് പോകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അവര്‍ നിരന്തരം എനിക്ക് വേണ്ടി ശ്രമിച്ചിക്കൊണ്ടിരുന്നു. പക്ഷെ അത്ലറ്റിക്കോ മാഡ്രിഡ് ആ സമയം തന്റെ വീട് മാഡ്രിഡ് തന്നെയാണെന്ന് മനസിലാക്കി തന്നു. തന്റെ ടീമംഗങ്ങളും താന്‍ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു. അവര്‍ തന്റെ വേതനം വര്‍ധിപ്പിച്ചു. അവര്‍ താന്‍ ഇവിടെ നില്‍ക്കാനുള്ള എല്ലാം ചെയ്തു തന്നു. ഇതെല്ലാം എന്നെ ക്ലബില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഗ്രീസ്മന്‍ വ്യക്തമാക്കി.

അത്ലറ്റിക്കോയില്‍ ഞാന്‍ പ്രധാനതാരമാണ്. അവരുടെ ഭാവി പ്ലാനില്‍ എനിക്ക് എന്റേതായ പങ്കുവഹിക്കാനുണ്ട്. അത്ല്റ്റിക്കോ മാഡ്രിഡ് ക്ലബ് വിട്ടിരുന്നു എങ്കില്‍ ക്ലബിന് അത് വലിയ തലവേദനയാവുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍