UPDATES

കായികം

തിയറി ഹെന്റിയെ പുറത്താക്കി മൊണാക്കോ എഫ്.സി

കഴിഞ്ഞ മത്സരത്തില്‍ എതിര്‍ ടീമിലെ താരത്തെ അസഭ്യം പറഞ്ഞതും ഹെന്റിയെ വിവാദത്തില്‍ ആക്കിയിരുന്നു.

മൊണാക്കോ എഫ്.സി. പരിശീലക സ്ഥാനത്ത് നിന്ന് ഫ്രഞ്ച് മുന്‍ താരം തിയറി ഹെന്റിയെ നീക്കി. പകരം മുന്‍ പരിശീലകന്‍ ലിയനാര്‍ദോ ജര്‍ദീമിനെ നിയമിക്കാനാണ് തീരുമാനം.മുന്‍ പരിശീലകനുമായി ക്ലബ് സംസാരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് മൊണാക്കോ പരിശീലകനായി തിയറി ഹെന്റിയെ നിയമിക്കുന്നത്.എന്നാല്‍ ഹെന്റിക്ക് കീഴില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലബിന്റെ പുതിയ നീക്കം.

ഇപ്പോള്‍ ട്രെയിനിങ് അടക്കമുള്ള ടീം ചുമതലകള്‍ എല്ലാം അസിസ്റ്റന്റ് പരിശീലകന്മാരെ ഏല്‍പ്പിച്ചിരിക്കുകയാണ് ക്ലബ്.കഴിഞ്ഞ ഒക്ടോബറില്‍ ടീം പ്രതിസന്ധിയില്‍ നില്‍ക്കെ പരിശീലകനായ ഹെന്റി ക്ലബിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. ഇപ്പോഴും വന്‍ റിലഗേഷന്‍ ഭീഷണിയില്‍ ആണ് ക്ലബ് ഉള്ളത്. ഈ സീസണില്‍ ഇതുവരെ ഒരു ഹോം മത്സരം വിജയിക്കാന്‍ വരെ മൊണാക്കോയ്ക്ക് ആയിട്ടില്ല. ഹെന്റി ഇത്ര കാലം നിന്നിട്ട് ആകെ 5 മത്സരങ്ങളാണ് ജയിക്കാന്‍ ആയത്. ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് പരിശീലകനായിരിക്കെ ആയിരുന്നു ഹെന്റി മൊണാക്കോയിലേക്ക് എത്തുന്നത്.ക്ലബിലെ താരങ്ങളുമായും ഹെന്റി ഉടക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞ മത്സരത്തില്‍ എതിര്‍ ടീമിലെ താരത്തെ അസഭ്യം പറഞ്ഞതും ഹെന്റിയെ വിവാദത്തില്‍ ആക്കിയിരുന്നു. ഇതും പരിശീലകസ്ഥാനത്ത് നിന്ന് താരത്തെ പുറത്താക്കാനുള്ള കാരണമാണ്. കഴിഞ്ഞ ഹോം മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് സ്ട്രസ്ബോര്‍ഗ് മൊണാക്കോയെ കീഴടക്കിയത്. ഇതോടെ കഴിഞ്ഞ സീസണില്‍ മെയ് മാസത്തിന് ശേഷം സ്വന്തം ഗ്രൗണ്ടില്‍ മൊണാക്കോയ്ക്കായിട്ടില്ല. അടുത്ത മത്സരങ്ങളില്‍ സഹപരിശീലകനായ ഫ്രാങ്ക് പാസിക്കാണ് പരിശീലനച്ചുമതല. ഫെബ്രുവരി 2ന് ടൗലോസിനെതിരെയാണ് ആദ്യ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍