UPDATES

കായികം

സ്വന്തം തട്ടകത്തിൽ ആയിരം ഗോള്‍ തികച്ച് ചെല്‍സി

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലുമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ ടീമുകള്‍.

പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്ത് ആയിരം ഗോള്‍ നേടുന്ന നേട്ടം സ്വന്തമാക്കി ചെല്‍സി. ഫുള്‍ഹാമിനെതിരായ മത്സരത്തോടെയാണ് ടീം പുതിയ നേട്ടത്തിലെത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കാന്റെയുടെ പാസില്‍ നിന്ന് പെഡ്രോ നേടിയ ഗോളോടെയാണ് ചെല്‍സി ലീഗിലെ അപൂര്‍വ്വ നേട്ടത്തിലെത്തിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലുമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ ടീമുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഹോം ഗ്രൗണ്ടില്‍ 1079 ഗോളുകളും ആഴ്‌സണലിന് ഹോം ഗ്രൗണ്ടില്‍ 1029 ഗോളുകളുമാണ് ഇപ്പോഴുള്ളത്. ചെല്‍സി കൂടി എത്തുന്നതോടെ ഈ ക്ലബ്ബില്‍ മൂന്ന് പേരായി. 116 കളിക്കാരാണ് ചെല്‍സിക്ക് വേണ്ടി 1000 എന്ന നേട്ടത്തിനായി വല കുലുക്കിയത്. ഇതില്‍ ഫ്രാങ്ക് ലംബാര്‍ഡ് 79 ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ അടുത്തിടെ വിരമിച്ച ദിദിയര്‍ ദ്രോഗ്ബ 69 വട്ടവും ഇപ്പോഴത്തെ സ്റ്റാര്‍ ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡ് 47 ഗോളുകളും കണ്ടെത്തി.

ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. പെട്രോക്ക് പുറമെ റൂബന്‍ ലോഫ്ടസ് ചീക്ക് ആണ് ചെല്‍സിക്കായി ഗോള്‍ കണ്ടെത്തിയത്. കളി തുടങ്ങി നാലാം മിനുറ്റില്‍ തന്നെ പെട്രോ ഗോള്‍ കണ്ടെത്തി. 82ാം മിനിറ്റിലായിരുന്നു റൂബന്‍ ഗോള്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍