UPDATES

കായികം

വംശീയ അധിക്ഷേപത്തിന് ഇരയായി ഇംഗ്ലീഷ് താരം

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ മോണ്ടിനെഗ്രോയെ നേരിട്ട ഇംഗ്ലീഷ് താരങ്ങളാണ് അധിക്ഷേപിക്കപ്പെട്ടത്.

ഫുട്‌ബോള്‍ ലോകത്ത് വീണ്ടും വിവാദം തലപൊക്കുന്നു. താരങ്ങളെ വംശീയവിരോധികളായ ആരാധകര്‍ അധിഷേപിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ആഫ്രിക്കന്‍ താരങ്ങളാണ് വംശീയ അധിക്ഷേപത്തിന് ഇരകളാവുന്നത്. യൂറോപ്പില്‍ മിക്കവാറും നടക്കാറുള്ള വംശീയീധിക്ഷപത്തിന് ഇക്കുറി വിധേയരായത് ഇംഗ്ലീഷ് താരങ്ങളാണ്.

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ മോണ്ടിനെഗ്രോയെ നേരിട്ട ഇംഗ്ലീഷ് താരങ്ങളാണ് അധിക്ഷേപിക്കപ്പെട്ടത്. മോണ്ടിനെ ഗ്രോയില്‍ നടന്ന മത്സരത്തിനിടെ ഇംഗ്ലീഷ് താരം ഡാനി റോസിന് നേരെയാണ് ആദ്യം അധിക്ഷേപമുണ്ടായത്. ഇംഗ്ലീഷ് ടീമിലെ തന്നെ റഹീം സ്റ്റെര്‍ലിങ്ങ്, കല്ലം ഹഡ്‌സന്‍ ഒഡോയ് തുടങ്ങിയവര്‍ക്ക് നേരേയും വംശീയാധിക്ഷേപമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഇംഗ്ലീഷ് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റ് പ്രതിഷേധം അറിയിച്ചു. ഡാനി റോസിനെ അധിക്ഷേപിക്കുന്നത് കേട്ടെന്ന് പറഞ്ഞ സൗത്ത് ഗേറ്റ് സംഭവത്തെക്കുറച്ച് യുവേഫയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍