UPDATES

കായികം

തുര്‍ക്കിഷ് കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വനിതകള്‍

ഒഡീഷയില്‍ നടന്ന ഗോള്‍ഡ് കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്തായിരുന്നു.

ഒളിമ്പിക്‌സ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ തുര്‍ക്കിഷ് കപ്പ് മത്സരങ്ങള്‍ക്കിറങ്ങുന്നു. എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന വലിയ ടൂര്‍ണമെന്റില്‍ മത്സര പരിചയം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളില്‍ ആയാണ് തുര്‍ക്കിഷ് മത്സരങ്ങള്‍ നടക്കുക.റൊമേനിയ, ഉസ്‌ബെസ്‌കിസ്ത്താന്‍, തുര്‍ക്ക്‌മെനിസ്ത്താന്‍ എന്നിവരുള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഫ്രാന്‍സ്, ജോര്‍ദ്ദാന്‍, നോര്‍ത്തേണ്‍ നെതര്‍ലന്‍ഡ് തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. ഫെബ്രുവരി 27നാകും ടൂര്‍ണമെന്റ് ആരംഭിക്കുക.

ഒഡീഷയില്‍ നടന്ന ഗോള്‍ഡ് കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്തായിരുന്നു. എങ്കിലും ഇന്ത്യന്‍ വനിതകള്‍ കൂടുതല്‍ മത്സരം കളിക്കുക എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുഷാല്‍ ദാസ് പറഞ്ഞു. കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും ഇന്ത്യന്‍ വനിതകള്‍ പര്യടനം നടത്തിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍