UPDATES

കായികം

സ്റ്റിമാചിന്റെ തന്ത്രം ഫലിച്ചില്ല; കിംഗ്‌സ് കപ്പില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

സഹല്‍ അബ്ദുല്‍ സമദ്, ചാങ്‌തെ, ബ്രാണ്ടണ്‍ തുടങ്ങി അറ്റാക്കിംഗ് സ്‌പെഷ്യലിസ്റ്റുകളെ ഇറക്കിയെങ്കിലും സ്റ്റിമാചിന്റെ തന്ത്രം ഫലിച്ചില്ല.

കിംഗ്‌സ് കപ്പില്‍ കുറാസാവോയ്ക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയം വഴങ്ങി ഇന്ത്യ. ആദ്യ പകുതിയില്‍ തന്നെ എതിരാളികള്‍ ഇന്ത്യക്കെതിരെ ശക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. മത്സരത്തില്‍ നാലു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

സഹല്‍ അബ്ദുല്‍ സമദ്, ചാങ്‌തെ, ബ്രാണ്ടണ്‍ തുടങ്ങി അറ്റാക്കിംഗ് സ്‌പെഷ്യലിസ്റ്റുകളെ ഇറക്കിയെങ്കിലും സ്റ്റിമാചിന്റെ തന്ത്രം ഫലിച്ചില്ല. ഡിഫന്‍സില്‍ ഇന്ത്യ പതറിയത് മുതലെടുത്തു പെട്ടെന്ന് തന്നെ കുറാസാവോ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തി. 16ആം മിനുട്ടില്‍ ബൊണാവാകിയയും, 18ആം മിനുട്ടില്‍ എല്‍സണ്‍ ഹൂയിയും ആയിരുന്നു കുറാസാവോയ്ക്കായി ഗോള്‍ നേടിയത്.

30ആം മിനുട്ടില്‍ സഹല്‍ നേടിയ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് ഛേത്രി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി എങ്കിലും ആ പ്രതീക്ഷയും നീണ്ടു നിന്നില്ല. 32ആം മിനുട്ടില്‍ തന്നെ കുറാസാവോ മൂന്നാം ഗോള്‍ നേടി സ്‌കോര്‍ 3-1 എന്നാക്കി. ബകൂന ആയിരുന്നു മൂന്നാമത്തെ ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇന്ത്യ താളം കണ്ടെത്തിയത്. സഹലും ഉദാന്തയും ഒക്കെ കൂടുതല്‍ പന്തടക്കം കാണിച്ചതോടെ ഇന്ത്യ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌കോറിംഗ് നടന്നില്ല. വിയറ്റ്‌നാമും തായ്‌ലാന്റും തമ്മിലുള്ള മത്സരത്തില്‍ പരാജയപ്പെടുന്നവരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തിനു വേണ്ടി കളിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍