UPDATES

കായികം

നിര്‍ണായക മത്സരത്തില്‍ മ്യാന്‍മാറിനോട് സമനില; ഇന്ത്യയുടെ ഒളിംപിക് സ്വപ്നം പാഴായി

ഗോള്‍ വ്യത്യാസം കണക്കിലെടുത്ത് മ്യാന്‍മാര്‍ ഗ്രൂപ്പ് ജേതാക്കളായി.

ഒളിംപിക് യോഗ്യതയ്ക്കുള്ള രണ്ടാം റൗണ്ട് പോരാട്ടത്തില്‍ മ്യാന്‍മാറിനോട് സമനില വഴങ്ങി ഇന്ത്യന്‍ വനിതാ ടീം പുറത്തായി. പരാജയത്തോടെ ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നം പാഴായി. രണ്ടാം റൗണ്ടിലെ ഗ്രൂപ്പ് എ യില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചിരുന്നു ഇന്ത്യയും ആതിഥേയരായ മ്യാന്‍മാറും. നിര്‍ണായക മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറാമായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനില പാലിച്ചു. ഗോള്‍ വ്യത്യാസം കണക്കിലെടുത്ത് മ്യാന്‍മാര്‍ ഗ്രൂപ്പ് ജേതാക്കളായി.

മത്സരത്തിന്റെ 72-ാം മിനിറ്റ് വരെ ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യന്‍ സംഘം സമനില വഴങ്ങിയത്. രതന്‍ബാല ദേവി, സന്ധ്യ രംഗനാഥന്‍, സഞ്ജു എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. നേരത്തെ ഇന്തോനീഷ്യയേയും നേപ്പാളിനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍