UPDATES

കായികം

‘കേരള ഡിസാസ്റ്റേഴ്‌സ്’: സോഗുവിന്റെ ഹാട്രിക്ക് പ്രഹരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി

സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ദയനീയ തോല്‍വി ആയിരുന്നു ഇത്.

കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്ത് ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി. ഇതോടെ ബ്ലാസ്‌റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതയും ഇല്ലാതായി. മുംബൈയുടെ സോഗുവിന്റെ ഉജ്ജ്വല ഹാട്രിക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.

ആദ്യപകുതിയില്‍ തന്നെയായിരുന്നു സോഗുവിന്റെഹാട്രിക്ക് നേട്ടം. 12, 15, 30, 94 മിനിറ്റുകളിലാണ്  സോഗു ബ്ലാസ്‌റ്റേഴസ് വല ചലിപ്പിച്ചത്. ഐഎസ്എല്ലില്‍ ഒരു മല്‍സരത്തില്‍ നാലു ഗോളുകള്‍ നേടിയ ആദ്യത്തെ താരമെന്ന റെക്കോര്‍ഡും  സോഗു സ്വന്തമാക്കി. മുംബൈക്കായി സോഗുവിനെ കൂടാതെ റാഫേല്‍ ബാസ്റ്റോസും (70) മത്യാസ് മിരാബാഹെയും (89) എന്നിവരും ഗോളുകള്‍ നേടി.

ബ്ലാസ്റ്റേഴ്സിനായി 20ാം മിനിറ്റില്‍ ലെന്‍ ഡുംഗലാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തിലെ തുടരെ തുടരെ ഗോളുകള്‍ നേടി മുംബൈ ബ്ലാസ്‌റ്റേഴസിന്റെ ആത്മവിശ്വാസം തകര്‍ത്തു. തുടര്‍ന്ന് മത്സരത്തിന്റെ ആധിപത്യം മുംബൈ നേടിയെടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകള്‍ മുംബൈക്ക് നേട്ടമായി. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് മലയാളി താരം എംപി സക്കീര്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തുപോയതിനെ തുടര്‍ന്നു 10 പേരുമായാണ് രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് പൊരുതിയത്. ബ്ലാസ്റ്റേഴ്സിനെതിരേ നേടിയ ജയത്തോടെ ലീഗില്‍ രണ്ടാമതുള്ള മുംബൈ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്സിയുമായുള്ള അകലം മൂന്നു പോയിന്റായി കുറച്ചു. അതേസമയം, ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാംസ്ഥാനത്തു തുടരുകയാണ്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ദയനീയ തോല്‍വി ആയിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍