UPDATES

കായികം

റൊണാള്‍ഡോയുടെ യുവന്റസിനെ മടക്കിയ അയാക്‌സ് നിര സെമിയില്‍

എതിരാളികളെ ഭയക്കാതെ രണ്ടാം പകുതിയില്‍ അയാകസ് യുവനിര ഉണര്‍ന്ന് കളിക്കുന്നതായിരുന്നു

ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിനെ ചുരുട്ടികെട്ടി അയാക്‌സ് യുവനിര. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെതിരെ അയാക്‌സ് നിര വിജയം സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ മത്സരം 1-1ന് സമനിലയിലായിരുന്നു അവസാനിച്ചത്. ഇരു പാദങ്ങളിലുമായി 3-2 എന്ന സ്‌കോറിനാണ് അയാക്‌സ് ചാമ്പ്യന്‍സ് ലീഗ് സെമി ഉറപ്പിച്ചത്.

മത്സരത്തില്‍ ആദ്യം കത്തിക്കറയറിയ യുവന്റസിന് പിന്നീട് അടിപതറി. റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഗോളിലൂടെ യുവന്റസ് മുന്നിട്ടുനിന്നെങ്കിലും ആറ് മിനറ്റിനുള്ളില്‍ ഡോണി വാന്‍ ഡി ബീക്കിലൂടെ അയാക്‌സ് തിരിച്ചടിച്ചു. പ്യാനിചിന്റെ ക്രോസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 126മത്തെ ഗോളായിരുന്നു ഇത്. തുടര്‍ന്ന് കാര്യങ്ങള്‍ യുവന്റസിന് അനുകൂലമാവുമെന്ന തോന്നിച്ച ഘട്ടത്തിലാണ് വാന്‍ ഡി ബീകിലൂടെ യുവന്റസിനെ ഞെട്ടിച്ച് അയാക്‌സ് സമനില പിടിച്ചത്.

എതിരാളികളെ ഭയക്കാതെ രണ്ടാം പകുതിയില്‍ അയാകസ് യുവനിര ഉണര്‍ന്ന് കളിക്കുന്നതായിരുന്നു പിന്നെ കണ്ടത്. അയാക്‌സ് താരങ്ങളുടെ ഒത്തൊരുമയും തന്ത്രങ്ങളും വ്യക്തമായി മൈതാനത്ത് നിറഞ്ഞു. ടാടിക്ക്, നെരസ്, സിയേച്ച് എന്നിവരിലൂടെ അയാക്‌സ് നിരന്തരം അക്രമിച്ച് കളിച്ചു. 61ാം മിനിറ്റില്‍ അത് ഫലം കണ്ടു. ഷോണിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെയാണ് ഡി ലൈറ്റ് അയാക്‌സിന് സെമിയിലേക്കുള്ള വഴി തുറന്നു കൊടുത്തത്.നേരത്തെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ റയലിനെ 4-1ന് അയാക്‌സ് തകര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍