UPDATES

കായികം

തുടർച്ചയായ തോൽവികൾ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ നീക്കി

 ഐഎസ്എല്‍ സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതോടു കൂടി ആരാധകര്‍ കോച്ചിനെതിരെ തിരിഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനമാണ് ജെയിംസിന് തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

അതേസമയം ജെയിംസിനെ പുറത്താക്കിയത് പരസ്പര ധാരണയോടെയാണെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. ഐഎസ്എല്‍ സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതോടു കൂടി ആരാധകര്‍ കോച്ചിനെതിരെ തിരിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍