UPDATES

കായികം

ഏഷ്യയിലെ വമ്പന്‍ ഫുട്ബാൾ ക്ളബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സും

1933 ല്‍ സ്ഥാപിതമായ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബന്ധുങ്ങാണ് പട്ടികയില്‍ ഒന്നാമത്. 15.4 മില്യണ്‍ ഫോളോവേഴ്സാണ് ക്ലബിനുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഏഷ്യയിലെ വമ്പന്‍ ക്ലബുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഫോക്‌സ് ഏഷ്യ പുറത്തുവിട്ട പട്ടികയില്‍ സോഷ്യല്‍ മീഡിയയില്‍ ടീമിനെ പിന്‍തുടരുന്നവരുടെ എണ്ണത്തില്‍ ഏഷ്യന്‍ ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനമാണ്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിംഗ് നിര്‍ണയിച്ചത്.

ലിസ്റ്റിലുള്ള മറ്റു ക്ലബ്ബുകളെല്ലാം 50 മുതല്‍ 90 വര്‍ഷം മുന്‍പേ വരെ നിലവില്‍ വന്ന ക്ലബ്ബുകളാണ്. അതിലൊന്നാണ് കേരള ബ്ലാസ്റ്റഴ്സുമെന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഫോക്സ് ഏഷ്യയുടെ കണക്ക് പ്രകാരം 3.6മില്യണ്‍ ഫോളോവേഴ്സാണ് കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യല്‍ മീഡിയയിലുള്ളത്. ക്ലബ് രൂപീകരിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് നേട്ടം കൊയ്തത്. പട്ടികയില്‍ ഇടം പിടിച്ച ടീമില്‍ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്സാണ്.

1933 ല്‍ സ്ഥാപിതമായ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബന്ധുങ്ങാണ് പട്ടികയില്‍ ഒന്നാമത്. 15.4 മില്യണ്‍ ഫോളോവേഴ്സാണ് ക്ലബിനുള്ളത്. 1957 ല്‍ തുടങ്ങിയ 11.3 മില്യണ്‍ ഫോളോവേഴ്സുള്ള സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലാണ് രണ്ടാമത്. സൗദിയിലെ തന്നെ 1927ല്‍ സ്ഥാപിതമായ അല്‍ ഇത്തിഹാദ് ക്ലബ് 4.6 മില്യണ്‍ ഫോളോവേഴ്സുമായി മൂന്നാമതുണ്ട്. ഇന്തോനേഷ്യന്‍ ക്ലബ് പെര്‍സിജ ജാകര്‍ത്ത നാലാമത് നില്‍ക്കുന്നു. 4.6മില്യണ്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍. 1930 ലാണ് ഈ ക്ലബ് സ്ഥാപിതമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍