UPDATES

കായികം

സീസണിലെ രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ഇന്ന് പുനെ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(ഐഎസ്എല്‍) അഞ്ചാം അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളി പുനെ സിറ്റിയാണ്.  തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയത്തിനായാണ് ഇറങ്ങുക. ഐഎസ്എലില്‍ അവസാന സ്ഥാനത്തുള്ള പൂനെ എഫ്‌സിയില്‍ നിന്ന് വലിയ പോരാട്ടങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയിച്ച് കയറാം. നിലവില്‍ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇന്ന് പുനെ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍  ജംഷഡ്പുര്‍ എഫ്സിക്കെതിരേ നാടകീയ സമനില പിടിച്ചുവാങ്ങിയതിന്റെ ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. ആദ്യപകുതിയില്‍ 0-2നു പിന്നിട്ടു നിന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയിലാണ് രണ്ടു ഗോളുകള്‍ മടക്കിയത്. സീസണിലെ ആദ്യ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍ സീസണില്‍ നാലു മല്‍സങ്ങല്‍ കളിച്ചു കഴിഞ്ഞെങ്കിലും ഒരു സ്ഥിരം പ്ലെയിങ് ഇലവനെ കണ്ടെത്താന്‍ പരിശീലകന്‍ ജെയിംസിനായിട്ടില്ല. ആദ്യ രണ്ടു മല്‍സരങ്ങളിലും ഒരേ ഇലവനെ പരീക്ഷിച്ച അദ്ദേഹം മൂന്നാമത്തെ കളിയില്‍ മാറ്റം വരുത്തി. ഗോള്‍കീപ്പര്‍ ധീരജ് സിങുള്‍പ്പെടെ ചിലര്‍ക്കാണ് സ്ഥാനം നഷ്ടമായത്. മത്തെയ് പോപ്ലാറ്റ്നിക്കിനെ മാറ്റിനിര്‍ത്തിയ ജെയിംസ് മലയാളി താരം സികെ വിനീതിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. മികച്ച അറ്റാക്കിങ് കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ് ജെയിംസിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എടിക്കെയ്ക്കെതിരായ ആദ്യ കളിയില്‍ ഗോള്‍ നേടിയ സ്ലാവിസ സ്റ്റൊയാനോവിച്ചും മത്തെയ് പോപ്ലാറ്റ്നിക്കും പിന്നീടുള്ള മല്‍സരങ്ങളില്‍ പ്രതീക്ഷിച്ച ഫോമിലേക്കുയര്‍ന്നിരുന്നില്ല. മുംബൈ സിറ്റിക്കെതിരേ ഗോള്‍ നേടിയ ഹാളിചരണ്‍ നര്‍സറെയുടെ ജംഷഡ്പുരിനെതിരേയുള്ള മത്സരത്തിലെ പ്രകടനം തൃപ്തികരമല്ല. പ്രതിരോധത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് നേരിടുന്നില്ല. ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍- നെമഞ്ജ ലാക്കിച്ച് പെസിച്ച് കോമ്പിനേഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ ലീഡ് നേടിയ ശേഷം അവസാന മിനിറ്റുകളില്‍ ഗോള്‍  വഴങ്ങുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ബലഹീനത. കൊച്ചിയില്‍ നടന്ന രണ്ടു മല്‍സരങ്ങളിലും മഞ്ഞപ്പടയ്ക്ക് വിജയം കൊയ്യനാകാത്തതും ടീമിന്റെ തോല്‍വി തന്നെയാണ്. കൊച്ചിയില്‍ മുംബൈ സിറ്റി, ഡല്‍ഹി ഡൈനാമോസ് എന്നിവര്‍ക്കെതിരേയും ജംഷഡ്പുരിനെതിരെയും ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങി. ഇന്ന് പൂനെ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം അഞ്ചിന് ബെംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് എതിരിടുക. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ ബെംഗളൂരുവിനെ നേരിടണമെങ്കില്‍ കുറച്ചധികം സൂക്ഷക്കേണ്ടിയിരിക്കുന്നു. സുനില്‍ ഛേത്രിയും മിക്കുവുമുള്‍പ്പെടുന്ന ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീം കൂടിയാണ് ബെംഗളൂരു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍