UPDATES

കായികം

കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

പരിചയസമ്പന്നതയ്ക്കും ചെറുപ്പത്തിനും പ്രധാന്യം നല്‍കിയാണ് പരിശീലകന്‍ ടീമിനെ തെരഞ്ഞെടുത്തത്

കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ഡച്ച് കരീബിയന്‍ ദ്വീപായ കുറകാവോയാണ് ഇന്ത്യയുടെ് എതിരാളി. നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പുതിയ പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ചിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഉച്ചയ്ക്ക് ശേഷം രണ്ടിനാണ് മത്സരം. സെപ്തംബറില്‍ ആരംഭിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒരുക്കമാകും ഇന്ത്യക്ക് കിങ്‌സ് കപ്പ്. തായ്ലന്‍ഡും വിയറ്റ്‌നാമുമാണ് ടൂര്‍മെന്റിലെ മറ്റ് രണ്ട് ടീമുകള്‍. ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടും. രണ്ട് കളികളിലെയും വിജയികള്‍ ശനിയാഴ്ച ഫൈനലില്‍ മുഖാമുഖമെത്തും. ഏഷ്യന്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെ രാജിവച്ച സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്‌ന്റെ പിന്‍ഗാമിയായാണ് മുന്‍ ക്രൊയേഷ്യന്‍ പരിശീലകന്‍ സ്റ്റിമച്ച് ടീമിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്.

രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ടീം തായ്ലന്‍ഡിലെത്തുന്നത്. പരിചയസമ്പന്നതയ്ക്കും ചെറുപ്പത്തിനും പ്രധാന്യം നല്‍കിയാണ് പരിശീലകന്‍ ടീമിനെ തെരഞ്ഞെടുത്തത്. മുന്നേറ്റക്കാരന്‍ സുനില്‍ ഛേത്രി, പ്രതിരോധക്കാരന്‍ സന്ദേശ് ജിങ്കന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ കരുത്തര്‍. മലയാളി താരമായ സഹല്‍ അബ്ദുല്‍ സമദ് മധ്യനിരയിലിറങ്ങിയേക്കും. ഇന്ത്യയെക്കാള്‍ ശക്തരാണ് ദ്വീപുകാരായ കുറകാവോ. ഫിഫ റാങ്കിങില്‍ 82-ാം സ്ഥാനക്കാരണവര്‍. ഇന്ത്യയാകട്ടെ 101-മതും. കിങ്‌സ് കപ്പിന് പിന്നാലെ സ്വന്തം നാട്ടില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലും ഇന്ത്യ കളിക്കും. ഇവിടെ ഇന്ത്യക്ക് സിറിയ, ദക്ഷിണ കൊറിയ തുടങ്ങി ശക്തരായ ടീമുകളുമായി മത്സരമുണ്ട്. ജൂലൈ ഏഴ് മുതല്‍ 18 വരെ അഹമ്മദാബാദിലാണ് രണ്ടാമത് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍